‘റോക്കട്രി ദ നമ്പി എഫക്ട്’ ഒടിടിയിലേക്ക്!!

മാധവന്‍ നടനും സംവിധായകനും ആയി ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിത കഥ പറഞ്ഞ സിനിമയായിരുന്നു റോക്കട്രി ദ നമ്പി എഫക്ട്. തീയറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമ ഇപ്പോഴിതാ ഒടിടിയിലേക്ക് എത്തുകയാണ്.…

മാധവന്‍ നടനും സംവിധായകനും ആയി ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിത കഥ പറഞ്ഞ സിനിമയായിരുന്നു റോക്കട്രി ദ നമ്പി എഫക്ട്. തീയറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമ ഇപ്പോഴിതാ ഒടിടിയിലേക്ക് എത്തുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സിനിമ എത്തുക എന്നാണ് വിവരം. ജൂലൈ 26 മുതലായിരിക്കും സിനിമ ഒടിടിയില്‍ പ്രദര്‍ശനം തുടരുക. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം എത്തുക.

നമ്പി നാരായണനായി മാധവന്‍ തന്നെ ആയിരുന്നു ഈ സിനിമയില്‍ എത്തിയത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ കാലഘട്ടങ്ങളേയും മേക്കോവര്‍ നടത്തി മാധവന്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. താരത്തിന്റെ ആദ്യത്തെ സംവിധാനം സംരംഭം കൂടി ആയിരുന്നു റോക്കട്രി ദ നമ്പി എഫക്ട് എന്ന സിനിമ. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്.

സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിമ്രാനും മാധവനും ഒന്നിച്ച് എത്തിയ സിനിമ കൂടി ആയിരുന്നു റോക്കട്രി. ഷാരൂഖാന്‍, സൂര്യ എന്നിവരും ഈ സിനിമയുടെ ഭാഗമായി മാറിയിരുന്നു.

പ്രിയനടന്മാര്‍ക്ക് പുറമെ നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരന്നു. അതേസമയം, ഈ സിനിമയില്‍ തന്റെ ജീവിതം മുഴുവനായും ഇല്ലെന്നായിരുന്നു നമ്പി നാരായണന്‍ പ്രേക്ഷകരോടായി പറഞ്ഞത്.

അതുകൊണ്ട് തന്നെ റോക്കട്രിയുടെ രണ്ടാം ഭാഗം വരുന്നതിനുള്ള സാധ്യത തനിക്ക് തള്ളിക്കളയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.