എന്റെ സ്വകാര്യതയിലേക്ക് ആരും കടന്ന് വരരുത്! എനിക്ക് അത് ഇഷ്ടമല്ല!! – റോഷന്‍ മാത്യു

ആരാധകരോടൊപ്പം ചേര്‍ന്ന് നില്‍ക്കാനും സിനിമയുമായി ബന്ധപ്പെട്ടും സ്വകാര്യ ജീവിതത്തെ കുറിച്ചും അവരോട് സംവദിക്കാനുമുള്ള വേദിയായി സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്ന അഭിനേതാക്കള്‍ നിരവധിയാണ്. പല അഭിനേതാക്കളും അവരുടെ വ്യക്തിജീവിതത്തിലെ ചെറിയ വിശേഷങ്ങള്‍ പോലും ആരാധകരെ അറിയിച്ച്…

ആരാധകരോടൊപ്പം ചേര്‍ന്ന് നില്‍ക്കാനും സിനിമയുമായി ബന്ധപ്പെട്ടും സ്വകാര്യ ജീവിതത്തെ കുറിച്ചും അവരോട് സംവദിക്കാനുമുള്ള വേദിയായി സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്ന അഭിനേതാക്കള്‍ നിരവധിയാണ്. പല അഭിനേതാക്കളും അവരുടെ വ്യക്തിജീവിതത്തിലെ ചെറിയ വിശേഷങ്ങള്‍ പോലും ആരാധകരെ അറിയിച്ച് സോഷ്യല്‍ മീഡിയ വഴി എത്താറുണ്ട്.. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു നടനാണ് റോഷന്‍ മാത്യു.

അടികപ്യാരെ കൂട്ടമണി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരം, ആനന്ദം എന്ന സിനിമ മുതലാണ് ശ്രദ്ധിക്കപ്പെട്ടത്.. സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കില്‍ പോലും മറ്റ് താരങ്ങളെ പോലെയല്ല റോഷന്‍ മാത്യു.. സിനിമയുമായി ബന്ധപ്പെട്ട് അല്ലാതെ, തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് യാതൊരു വിശേഷവും താരം സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറില്ല..ഇപ്പോഴിതാ അതിനുള്ള ഉത്തരവും റോഷന്‍ തന്നെ ഒരു അഭിമുഖത്തില്‍ വെച്ച് പറഞ്ഞിരിക്കുകയാണ്.. തന്റെ സ്വകാര്യമായ കാര്യങ്ങള്‍ എല്ലാം പബ്ലിക്ക് ആക്കുന്നത് എനിക്ക് ഇഷ്ടമല്ല.. എന്നാണ് റോഷന്‍ പറഞ്ഞത്..

അത് എന്റെ സ്വകാര്യതയാണ്..അതില്‍ എനിക്ക് അറിയാത്തവര്‍ കടന്നു വരുന്നത് എനിക്കിഷ്ടമല്ല എന്നാണ് റോഷന്‍ പറഞ്ഞത്. എന്റെ കുടുംബം എന്റെ സന്തോഷങ്ങള്‍ അതെല്ലാം എന്റേത് മാത്രമാണ്.. എന്റെ സ്വകാര്യതയില്‍ മറ്റുള്ളവര്‍ വരുന്നതോ.. അത് പരസ്യമാക്കുന്നതോ എനിക്ക് ഇഷ്ടമല്ല.. പണ്ട് ഞാന്‍ എന്ത് പങ്കുവെച്ചാലും സോഷ്യല്‍ മീഡിയയില്‍ അത് ആരെല്ലാം കാണും എന്ന് എനിക്ക് അറിയാമായിരുന്നു.. എന്നാല്‍ ഇന്ന് അങ്ങനെയല്ല…

എനിക്ക് അറിയാത്തവരാണ് എന്റെ പോസ്റ്റുകള്‍ കാണുന്നത്.. അതുകൊണ്ടാണ് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. ഞാന്‍ ചെയ്യുന്ന വര്‍ക്കുകളെ പറ്റി നിങ്ങളെ അറിയിക്കുക എന്നത് എന്റെ കടമയാണ്.. അത് മാത്രം ചെയ്യുക എന്നതാണ് എന്റെ രീതി എന്നും റോഷന്‍ അഭിമുഖത്തില്‍ വെച്ച് പറഞ്ഞു..