അഭിനയിച്ച സിനിമകള്‍ എല്ലാം ഹിറ്റ്…! ലക്ഷങ്ങള്‍ മുടക്കി ആ ആഗ്രഹം നിറവേറ്റി റോഷന്‍ മാത്യു!

ആനന്ദം എന്ന സിനിമയിലൂടെ ഒരു പാവം കൊച്ചന്‍ ആയി പ്രേക്ഷകര്‍ ഏറ്റെടുത്തെങ്കിലും പോകപോകെ റോഷന്‍ മാത്യു എന്ന നടനിലെ അതുല്യ പ്രതിഭയെ സിനിമാ പ്രേമികള്‍ ഏറ്റെടുക്കുകയായിരുന്നു. വ്യത്യസ്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച താരത്തിന്റെ…

ആനന്ദം എന്ന സിനിമയിലൂടെ ഒരു പാവം കൊച്ചന്‍ ആയി പ്രേക്ഷകര്‍ ഏറ്റെടുത്തെങ്കിലും പോകപോകെ റോഷന്‍ മാത്യു എന്ന നടനിലെ അതുല്യ പ്രതിഭയെ സിനിമാ പ്രേമികള്‍ ഏറ്റെടുക്കുകയായിരുന്നു. വ്യത്യസ്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച താരത്തിന്റെ ജീവിതത്തില്‍ വലിയൊരു സന്തോഷം ഉണ്ടായിരിക്കുന്നു.. അതെ, തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് റോഷന്‍ മാത്യു. മലയാളത്തില്‍ തുടങ്ങി തമിഴ്,

ബോളിവുഡ് സിനിമാ രംഗത്തും ശ്രദ്ധ നേടിയതാരത്തിന്റെ സിനിമകള്‍ എല്ലാം സൂപ്പര്‍ഹിറ്റാണ്.. ഇതോടെ ലക്ഷങ്ങള്‍ വിലവരുന്ന തന്റെ ആഗ്രഹം സഫലീകരിച്ചിരിക്കുകയാണ് റോഷന്‍. ബിഎംഡബ്ല്യു 3 സീരീസ് 340 ഐ ആണ് റോഷന്‍ സ്വന്തമാക്കിയിരിക്കുന്നത്.. തൊണ്ണൂറ് ലക്ഷം രൂപയോളമാണ് ഈ കാറിന്റെ വില. ഫീച്ചറുകളാല്‍ സമ്പന്നമാണ് 3 സീരീസ്. സ്വന്തമാക്കിയ വാഹനത്തിന് അരികില്‍ നില്‍ക്കുന്ന റോഷന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

പിന്നീട് നിരവധി സിനിമകളില്‍ താരം ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധ നേടി. ബോളിവുഡ് ചിത്രം ‘ഡാര്‍ലിംഗ്‌സ്, തമിഴ് ചിത്രം കോബ്ര എന്നിവയിലൂടെ മലയാള സിനിമാ ലോകത്തിന് പുറത്തേക്കും താരം അറിയപ്പെട്ടു തുടങ്ങി.. ഏറ്റവും ഒടുവില്‍ കൊത്ത് എന്ന സിനിമയാണ് റോഷന്‍ ചെയ്ത് പുറത്തിറങ്ങിയത്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലിയ്‌ക്കൊപ്പം

ഒരു പ്രധാനവേഷത്തിലാണ് റോഷന്‍ എത്തിയത്. മികച്ച അഭിപ്രായമാണ് ഈ സിനിമയിലെ അഭിനയത്തിനും താരം നേടുന്നത്.. ഇപ്പോള്‍ പുത്തന്‍ വാഹനം കൂടി സ്വന്തമാക്കിയ താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തുകയാണ് ആരാധകര്‍.