ലിനിയുടെ സാമീപ്യം ഞാൻ അവരിൽ കൂടി അനുഭവിക്കുക ആയിരുന്നു, വേദന പങ്കുവെച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ്

നഴ്‌സ് എന്ന് കേൾക്കുമ്പോൾ നമ്മൾ മലയാളികളുടെ മനസ്സിലേക്ക് ഓടിവരുന്ന മുഖമാണ് സിസ്റ്റർ ലിനിയുടേത്, നിപ്പ ബാധിച്ച് മരണപ്പെട്ട സിസ്റ്റർ ലിനി കേരളത്തിന് അഭിനമാനമാണ്, ഈ നഴ്‌സ് ദിനത്തിൽ ഏറെ ആദരിക്കപ്പെടേണ്ട ഒരു വ്യക്തിയാണ് സിസ്റ്റർ…

നഴ്‌സ് എന്ന് കേൾക്കുമ്പോൾ നമ്മൾ മലയാളികളുടെ മനസ്സിലേക്ക് ഓടിവരുന്ന മുഖമാണ് സിസ്റ്റർ ലിനിയുടേത്, നിപ്പ ബാധിച്ച് മരണപ്പെട്ട സിസ്റ്റർ ലിനി കേരളത്തിന് അഭിനമാനമാണ്, ഈ നഴ്‌സ് ദിനത്തിൽ ഏറെ ആദരിക്കപ്പെടേണ്ട ഒരു വ്യക്തിയാണ് സിസ്റ്റർ ലിനി, ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ സർജറിക്ക് വിധേയനായി ഹോസ്പിറ്റൽ കിടക്കയിലാണ്, അവിടെ നിന്നും ഈ നഴ്‌സ് ദിനത്തിൽ തന്റെ ഭാര്യയെ ഓര്ത്ത് കൊണ്ട് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സജീഷ്. ആശുപത്രി കിടക്കയിൽ തനിക്ക് നഴ്‌സുമാർ തന്ന ആത്മധൈര്യവും അവരുടെ പരിചരണവും വളരെ വലുതാണെന്നും എന്നാൽ ലിനിയുടെ വിടവ് ആർക്കും നികത്താൻ കഴിയില്ല എന്നുമാണ് സജീഷ് പറയുന്നത്.

സജീഷിന്റെ പോസ്റ്റ്  ഇങ്ങനെ,അന്താരാഷ്ട്ര നേഴ്സസ് ദിനം ദുരിതം പെയ്യുന്ന ഈ മഹാമാരി കാലത്ത് വീണ്ടും ഒരു നേഴ്സസ് ദിനം. കൊറോണയുടെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച ജനതയ്ക്ക്‌ സർവ്വതും മറന്ന് അഹോരാത്രം സേവനം ചെയ്യുന്ന നേഴ്സിംഗ് സഹോദരിമാർക്ക് ഹൃദയം നിറഞ്ഞ നേഴ്സസ്‌ ദിന ആശംസകൾ. ജീവിതത്തിൽ ആദ്യമായി, ഒരു സ്റ്റോൺ സർജറിക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. സർജറി വളരെ ഭംഗിയായി നടന്നു. അതിനിടയിലെ അനുഭവങ്ങൾ ഈ അവസരത്തിൽ പങ്കുവെയ്ക്കുന്നു. ആശുപത്രിയിൽ പരിശോധനയ്ക്ക്‌ വന്നതുമുതൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ: വിനീത് സാർ കാട്ടിയ സ്നേഹവും കരുതലും ഒരിക്കലും മറക്കാനാവുന്നതല്ല.

ഒപ്പം യൂറോളജി ഡിപ്പാർട്ടുമെന്റിലെ ഡോക്ടർമാരുടെ പ്രത്യേകശ്രദ്ധയും സ്നേഹവും അനുഭവിക്കുകയുണ്ടായി. ആദ്യമായൊരു സർജറിയെനേരിടുന്ന എല്ലാ ടെൻഷനുമുണ്ടായിരുന്നു.തിയേറ്ററിൽ പ്രവേശിപ്പിച്ച ഉടനെ നേഴ്സുമാർ തന്ന ആത്മധൈര്യം വളരെ വലുതായിരുന്നു. അവരുമായുള്ള സ്നേഹ സംഭാഷണങ്ങൾക്കിടയിൽ ലിനിയുടെ സേവനമഹത്വത്തിൽ അവർ പറഞ്ഞത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു.“We are proud of her, she will always with our heart”. സർജറിക്കിടയിൽ നേഴ്സുമാരുടെ ആത്മസമർപ്പണവും ത്യാഗ മനോഭാവവും നേരിട്ടനുഭവിക്കാനിടയായി. ലിനിയുടെ സാമീപ്യം അവരിലൂടെ അനുഭവിക്കുകയായിരുന്നു.

ലിനീ , നിന്റെ വിടവ് നികത്താനാവുന്നതല്ല ഒരിക്കലും സർജറിക്കു ശേഷം ഐ സി യുവിലുള്ള നേഴ്സുമാരുടെ കരുതലും സ്നേഹവും മുറിയിലെത്തിയപ്പോഴുള്ള നേഴ്സുമാരുടെ പരിചരണം ഇതൊന്നും മറക്കാനാവാത്തതാണ്.സഹോദരിമാരെ, നിങ്ങളുടെ സേവനം തന്നെയാണ് ലോകത്തിലെ ഏറ്റവും മഹത്വരമായത് എന്ന് ഈ സമയത്ത് ഓർമപ്പെടുതട്ടെ.ഏത് മഹാമാരിക്കും  മുന്നിൽ നിന്ന് പട നയിക്കാൻ നിങ്ങളുണ്ടെങ്കിൽ നമ്മളൊരിക്കലും തോൽക്കില്ല.ഇതും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.ഒരിക്കൽ കൂടി എല്ലാ നേഴ്സുമാർക്കും സ്നേഹം നിറഞ്ഞ നേഴ്സസ് ദിന ആശംസകൾ നന്ദി നന്ദി നന്ദി