ദിലീപേട്ടന്‍ എപ്പോഴും പറയും, ഞാന്‍ അദ്ദേഹത്തിന്റെ ലക്കി ആര്‍ട്ടിസ്റ്റ് ആണെന്ന് : സജിത ബേട്ടി

സജിത ബേട്ടി, ബാലതാരമായി മലയാള സിനിമാ ലോകത്തേയ്ക്ക് പിച്ചവെച്ച് എത്തിയതാണ് സജിത ബേട്ടി. സിനിമയില്‍ മാത്രമല്ല സീരിയലിലും താരം ഏറെ തിളങ്ങി. ആ നുണക്കുഴിക്കവിളാണ് സജിതാബേട്ടിയുടെ സൗന്ദര്യം ഇരട്ടിപ്പിക്കുന്നത്. ഇടക്കാലത്ത് വസ്ത്ര ധാരണത്തിന്റെ പേരില്‍…

സജിത ബേട്ടി, ബാലതാരമായി മലയാള സിനിമാ ലോകത്തേയ്ക്ക് പിച്ചവെച്ച് എത്തിയതാണ് സജിത ബേട്ടി. സിനിമയില്‍ മാത്രമല്ല സീരിയലിലും താരം ഏറെ തിളങ്ങി. ആ നുണക്കുഴിക്കവിളാണ് സജിതാബേട്ടിയുടെ സൗന്ദര്യം ഇരട്ടിപ്പിക്കുന്നത്.

ഇടക്കാലത്ത് വസ്ത്ര ധാരണത്തിന്റെ പേരില്‍ ചില പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയമായി എന്നതൊഴിച്ചാല്‍ വലിയ ഗോസിപ്പുകള്‍ക്ക് താരം ഇടവരുത്തിയിട്ടില്ല. പരമ്പരാഗത ആചാരങ്ങളില്‍ വിശ്വസിക്കുന്നുവെങ്കിലും സിനിമയിലും സീരിയലിലുമൊക്കെ വസ്ത്ര ധാരണത്തിന്റെ കാര്യത്തില്‍ താരം വിട്ടുവീഴ്ചകള്‍ വരുത്താറുണ്ട്.

ഗ്ലാമര്‍ വേഷങ്ങള്‍ ഒഴികെയുള്ള വേഷങ്ങള്‍ എന്തും താന്‍ കഥാപാത്രത്തിന് അനുസരിച്ചു ചെയ്യുമെന്ന് ഉറച്ചു പറയാറുണ്ട് സജിത ബേട്ടി. ഇപ്പോള്‍ ചര്‍ച്ചയാകുന്നത് താരത്തിന്റെ് ഒരു പ്രതികരണമാണ്. അത് മറ്റൊന്നുമല്ല, ദിലീപിന്റെ ലക്കി ആര്‍ട്ടിസ്റ്റാണ് താന്‍ എന്നാണ് സജിത വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം ദിലീപേട്ടന്‍ തന്നെയാണ് തന്നോട് പറഞ്ഞിട്ടുള്ളതന്നെും താരം പറയുന്നു.

ഇതിന് വ്യക്തമായ കാരണവുമുണ്ട്. ദിലീപ് അഭിനയിച്ച ഏത് ചിത്രവും എടുത്തുനോക്കൂ… അതില്‍ സജിത ഉണ്ടെങ്കില്‍ ചിത്രം ഹിറ്റാകും. ചെറിയ വേഷങ്ങളില്‍ പോലും താന്‍ ദിലീപേട്ടനൊടൊപ്പം അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ രാശിയാണെന്ന് പൊതുവെ ഒരു പറച്ചില്‍ ഉണ്ടായിരുന്നു. അത് അനുഭവംകൊണ്ട് ദിലീപേട്ടനും ശരിവെച്ചിരുന്നു.

തെങ്കാശിപ്പട്ടണം, ടു കണ്‍ട്രീസ്, മിസ്റ്റര്‍ മരുമകന്‍ തുടങ്ങിയ ചിത്രങ്ങള്‍ അതിന് തെളിവാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലും ഹരികൃഷ്ണന്‍സിലുമൊക്കെ ബാലതാരമായി തിളങ്ങാന്‍ സജിതാ ബേട്ടിയ്ക്ക് കഴിഞ്ഞു. കൂടുതല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരം ടു കണ്‍ട്രീസ്, തെങ്കാശിപ്പട്ടണം, നാദിയ കൊല്ലപ്പെട്ട രാത്രിയില്‍, ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍, റെഡ് സല്യൂട്ട് എന്നീ ചിത്രങ്ങളിലും മികച്ച അഭിനയം തന്നെ പുറത്തെടുത്തു.