ആവേശം ഇരട്ടിയാകുന്നു! പ്രഭാസ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്..!

പാന്‍ ഇന്ത്യന്‍ ആക്ടര്‍ പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് സലാര്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. 2023 സെപ്തംബര്‍…

പാന്‍ ഇന്ത്യന്‍ ആക്ടര്‍ പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് സലാര്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. 2023 സെപ്തംബര്‍ 28ന് ആണ് ചിത്രം റിലീസ് ചെയ്യുകയെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം സിനിമയുടെ ഏറ്റവും പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയാണ് സലാര്‍.

കെജിഎഫ് എന്ന ബ്രഹ്‌മാണ്ഡ സിനിമയുടെ സംവിധായകന്‍ ആയിരുന്ന പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകത ഉള്ളത് കൊണ്ട് തന്നെ സലാര്‍ എന്ന സിനിമയ്ക്കായി ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രഭാസ് ഇരട്ട വേഷത്തില്‍ ആയിരിക്കും എത്തുക. ബാഹുബലി എന്ന ഒരു സിനിമ കൊണ്ട് തന്നെ ഇന്ത്യയിലെ മുഴുവന്‍ സിനിമാ പ്രേമികളുടേയും മനം കവര്‍ന്ന നായകനായി മാറിയ വ്യക്തിയാണ് പ്രഭാസ്. ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

‘കെജിഎഫ്’ ഒരുക്കിയ ഹൊംബാളെ ഫിലിംസിന്റെ ബാനറിലാണ് ഈ സിനിമയും നിര്‍മ്മിക്കുന്നത്. വിജയ് കിരംഗന്ദുറാണ് സിനിമയുടെ നിര്‍മ്മാണം. ചിത്രത്തില്‍ പ്രഭാസിന് നായികയായി എത്തുന്നത് ശ്രുതി ഹാസനാണ്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായകന്‍. ഇന്ത്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവടങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണം എന്നാണ് അറിയാന്‍ സാധിക്കുന്നത്.