ആയുധം കൈയ്യില്‍ വെയ്ക്കാന്‍ അനുമതി വേണം! – സല്‍മാന്‍ഖാന്‍

ഒരു മാസം മുന്‍പ് നടന്‍ സല്‍മാന്‍ഖാന് നേരെ ഉയര്‍ന്ന വധഭീഷണി ആരാധകരേയും ആശങ്കയിലാക്കിയിരുന്നു. ഇപ്പോഴിതാ തനിക്ക് എതിരെ വധിഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ജീവന്റെ രക്ഷക്കായി ആയുധം കൈവശം വെയ്ക്കാന്‍ അധികൃതരോട് അനുമതി തേടിയിരിക്കുകയാണ് നടന്‍.…

ഒരു മാസം മുന്‍പ് നടന്‍ സല്‍മാന്‍ഖാന് നേരെ ഉയര്‍ന്ന വധഭീഷണി ആരാധകരേയും ആശങ്കയിലാക്കിയിരുന്നു. ഇപ്പോഴിതാ തനിക്ക് എതിരെ വധിഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ജീവന്റെ രക്ഷക്കായി ആയുധം കൈവശം വെയ്ക്കാന്‍ അധികൃതരോട് അനുമതി തേടിയിരിക്കുകയാണ് നടന്‍. സ്വയം രക്ഷക്കായി തനിക്ക് ആയുധം കൈവശം വെയ്ക്കണം എന്നുള്ള അപേക്ഷ സല്‍മാന്‍ഖാന്‍ മുംബൈ പോലീസിന് കൈമാറിയതായാണ് വിവരം.

കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് നടന്‍ സല്‍മാന്‍ഖാന് എതിരെ വധഭീഷണി ഉയര്‍ന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. ഒരുമാസം മുന്‍പ് ഒരു കത്തിലൂടെയാണ് നടന് എതിരെ ഭീഷണി സന്ദേശം എത്തിയത്. കത്തില്‍ സല്‍മാന്‍ഖാന്റെ പിതാവിനേയും വകവരുത്തും എന്ന് ഉണ്ടായിരുന്നു. പഞ്ചാബ് ഗായകനും കോണ്‍ഗ്രസ് നേതാവും ആയിരുന്ന സിദ്ദു മൂസവാലുടെ സമാന അവസ്ഥ ഉണ്ടാകുമെന്നാണ് അന്ന് ലഭിച്ച ഭീഷണികത്തില്‍ ഉണ്ടായിരുന്നത്.

അന്ന് ഗായകനെ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തുക ആയിരുന്നു. ഇതേ അവസ്ഥ സല്‍മാന്‍ ഖാനും ഉണ്ടാകുമെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. നടന്‍ പ്രഭാത സവാരി നടത്തുന്ന ബാന്ദ്രയിലെ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നായിരുന്നു ഈ ഭീഷണിക്കത്ത് ലഭിച്ചിരുന്നത്. ഇതോടെ സുരക്ഷാ ഭടന്മാര്‍ അദ്ദേഹത്തിനുള്ള സുരഷ ശക്തമാക്കിയിരുന്നു.

ഈ അവസരത്തിലാണ് സല്‍മാന്‍ ഖാന്‍ സ്വയ രക്ഷക്കായി ആയുധം കൈയ്യില്‍ വെയ്ക്കാനുള്ള അനുമതി നേടിയത്. ഇത് സംബന്ധിച്ച് മുംബൈ പോലീസ് ഓഫീസില്‍ എത്തി കമ്മിഷ്ണര്‍ വിവേക് ഫന്‍സാല്‍ക്കറുമായി നടന്‍ കൂടികാഴ്ച്ച നടത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്.