ലോകത്തിലെ ഏറ്റവും വേദനയുള്ള പ്രക്രിയയാണ് പ്രസവം..!! – സാമന്ത

സാമന്ത-നാഗചൈതന്യ ദമ്പതികള്‍ ചേര്‍ന്നാണ് തങ്ങള്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്ത ആരാധകരെ അറിയിച്ചത്. പിന്നീട് പലതരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു ഇവര്‍ക്കെതിരെ വന്നത്. വേര്‍പിരിയാനുള്ള പല കാരണങ്ങളും പലരും പറഞ്ഞു. സാമന്ത ഗര്‍ഭം ധരിക്കാത്തത് ആണ് വിവാഹ മോചനത്തിന്…

സാമന്ത-നാഗചൈതന്യ ദമ്പതികള്‍ ചേര്‍ന്നാണ് തങ്ങള്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്ത ആരാധകരെ അറിയിച്ചത്. പിന്നീട് പലതരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു ഇവര്‍ക്കെതിരെ വന്നത്. വേര്‍പിരിയാനുള്ള പല കാരണങ്ങളും പലരും പറഞ്ഞു. സാമന്ത ഗര്‍ഭം ധരിക്കാത്തത് ആണ് വിവാഹ മോചനത്തിന് കാരണം എന്നും, ഉണ്ടായിരുന്ന ഗര്‍ഭം അലസിപ്പിക്കാന്‍ താരം ശ്രമിച്ചു എന്നെല്ലാം തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.

നാഗചൈതന്യയേക്കാള്‍ ഏറെ കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങേണ്ടി വന്നത് സാമന്തയ്ക്കാണ്. ഇപ്പോഴിതാ സാമന്ത സ്ത്രീയുടെ മാനസികമായും ശാരീരികമായുമുള്ള ശക്തിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ പ്രസവിയ്ക്കുക എന്നാല്‍ ഒരു സ്ത്രിയെ സംബന്ധിച്ച് ഏറ്റവും വേദനയുള്ളതും എന്നാല്‍ മഹത്വമായതുമായ കാര്യമാണെന്ന് താരം പറയുന്നു. ഒരു സ്ത്രീ എത്രമാത്രം ശക്തിയുള്ളവളാണ് എന്ന് സംസാരിക്കുകയായിരുന്നു സമാന്ത. എന്ത് വേദനയും സഹിക്കാനും അതിന് ശേഷം ഒരു പുഞ്ചിരിയോടെ അതിനെ തിരഞ്ഞു നോക്കാനും ഒരു സ്ത്രീയ്ക്ക് മാത്രമേ കഴിയൂ എന്ന് പ്രസ്ഥാവിയ്ക്കുകയായിരുന്നു താരം.

ലോകത്തിലെ ഏറ്റവും വേദനയുള്ള പ്രക്രിയയാണ് പ്രസവം. ആ വേദന സഹിച്ചുകൊണ്ടാണ് ഒരു സ്ത്രീ കുഞ്ഞിന് ജന്മം നല്‍കുന്നത്. എന്നാല്‍ മരണ വേദനയ്ക്ക് ശേഷം കുഞ്ഞിന്റെ മുഖം കാണുമ്പോള്‍ പുഞ്ചിരിയ്ക്കുകയാണ് അവള്‍. അതാണ് സ്ത്രീ. അതേസമയം, അങ്ങനെ ഒരു അമ്മയാവാന്‍ സമാന്തയും ആഗ്രഹിച്ചിരുന്നു എന്നാണ് നടിയുടെ അടുത്ത സുഹത്തുക്കള്‍ പോലും പറഞ്ഞത്.

നാഗ ചൈതന്യയില്‍ തനിക്ക് ഒരു കുഞ്ഞ് വേണം എന്ന് സാം ആഗ്രഹിച്ചിരുന്നുവത്രെ. അതിന് വേണ്ടി വേഗം ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കാനായിരുന്നു സാമിന്റെ തീരുമാനം. അതിനിടയിലാണ് വിവാഹ മോചനം നടന്നത്. എന്നാല്‍ വന്ന വിമര്‍ശനങ്ങള്‍ എല്ലാം സാമിന് എതിരായുള്ളത് ആയിരുന്നു.