നിങ്ങളില്ലാതെ ഞാന്‍ ഇതെങ്ങനെ നേടിയെടുക്കാനാണ്?…! പ്രത്യേക തരത്തിലുള്ളൊരു എനര്‍ജിയാണിത്! സംയുക്ത പറഞ്ഞത് കേട്ടില്ലേ?

ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ എന്നും സ്‌നേഹത്തോടെ ഓര്‍ക്കുന്ന മുഖമാണ് സംയുക്തയുടേത്. വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയായിരുന്നു താരം അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് നിരവധി കഥാപാത്രങ്ങളുമായി താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. നടന്‍ ബിജു മേനോനുമായുള്ള…

ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ എന്നും സ്‌നേഹത്തോടെ ഓര്‍ക്കുന്ന മുഖമാണ് സംയുക്തയുടേത്. വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയായിരുന്നു താരം അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് നിരവധി കഥാപാത്രങ്ങളുമായി താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് താരം അഭിനയ ജീവിതത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അഭിനയലോകത്തുനിന്നും അപ്രത്യക്ഷയായെങ്കിലും സംയുക്തയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയുന്നുണ്ടായിരുന്നു.

ഇടയ്ക്ക് ചില പരസ്യ ചിത്രങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ യോഗാ പരിശീലനത്തിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ വിശേഷങ്ങളും താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു വിശേഷവുമായാണ് താരം എത്തിയിരിക്കുന്നത്. വിന്യാസ യോഗ പൂര്‍ത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് സംയുക്ത പുതിയ സന്തോഷം പങ്കിട്ടത്.

https://www.instagram.com/p/CXaOsISv3NQ/?utm_source=ig_web_copy_link

മൈസൂര്‍ ഹെല്‍ത് യോഗ കേന്ദ്രയുടെ അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയിനിംഗ് ലെവല്‍ സര്‍ട്ടിഫിക്കറ്റാണ് സംയുക്തയ്ക്ക് ലഭിച്ചത്. പ്രത്യേക തരത്തിലുള്ള എനര്‍ജി ലഭിക്കുന്ന യോഗയാണ് വിന്യാസ. മാസ്‌കുലൈന്‍ എനര്‍ജി എന്താണെന്ന് മനസിലായി. വളരെ ബുദ്ധിമുട്ടായ കാര്യമായിരുന്നു. യോഗ ഗുരുവായ പ്രവീണിന് നന്ദി, നിങ്ങളില്ലാതെ ഞാനിതൊരിക്കലും ചെയ്യുമായിരുന്നില്ലെന്നും ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചു. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധിപ്പേരാണ് സംയുക്തയ്ക്ക് ആശംസകളറിയിച്ച് എത്തിയിരിക്കുന്നത്. മനസിനും ശരീരത്തിനും നല്ലതാണ് യോഗ അഭ്യാസം. എല്ലാ സ്ത്രീകളും യോഗ അഭ്യസിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞിരുന്നു.