‘ചോല’ എന്ന സിനിമയെ കുഴിച്ച് മൂടാന്‍ ശ്രമം…! ആരോപണങ്ങളുമായി സംവിധായകന്‍ സനല്‍കുമാര്‍

ചോല എന്ന തന്റെ സിനിമയ്ക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെ കുറിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞിരിക്കുന്നത്. എന്റെ സിനിമകളെ ഉന്നം വെച്ചുകൊണ്ടുള്ള ആക്രമണം എത്ര ശക്തമാണെന്ന്…

ചോല എന്ന തന്റെ സിനിമയ്ക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെ കുറിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞിരിക്കുന്നത്. എന്റെ സിനിമകളെ ഉന്നം വെച്ചുകൊണ്ടുള്ള ആക്രമണം എത്ര ശക്തമാണെന്ന് എനിക്ക് മനസിലാവുന്നത് ചോല തിയേറ്ററില്‍ റിലീസ് ആയപ്പോഴാണ് എന്ന് സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു. വലിയ പ്രമോഷനുകളോട് കൂടിയാണ് സിനിമ തീയറ്ററില്‍

എത്തിയിരുന്നത് എങ്കിലും പ്രേക്ഷകരില്‍ നല്ല പ്രതികരണം ഉണ്ടാക്കിത്തുടങ്ങും മുന്‍പ് ഒരു കൂടിയാലോചനയും ഇല്ലാതെ എല്ലാ തിയേറ്ററില്‍ നിന്നും പിന്‍വലിക്കപ്പെട്ടെന്നാണ് സംവിധായകന്‍ പറയുന്നത്. സിനിമയെ കുറിച്ച് പ്രചരിച്ച ചില കാര്യങ്ങളായിരുന്നു ഇതിന് കാരണം ആയിരുന്നത് എന്ന് സംവിധായകന്‍ പറയുന്നു. സിനിമയെക്കുറിച്ച് അത് സ്ത്രീ വിരുദ്ധമാണെന്ന ഒരു ചര്‍ച്ച പെട്ടെന്ന് പൊട്ടിപ്പുറപെട്ടതാണ് കാരണം. ചോല തിയേറ്ററില്‍ പോയി കാണരുതെന്ന് വരെ വീഡിയോകള്‍ ചെയ്യപ്പെട്ടു.

തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ നഗരങ്ങളില്‍ പോലും, പേരിന് ഒരു തിയേറ്ററിലെങ്കിലും നിലനിര്‍ത്താതെ സിനിമ എല്ലായിടത്തുനിന്നും പിന്‍വലിക്കപ്പെട്ടു. പിന്നീട് ഒടിടിയിലും സിനിമ എത്തി. എന്നാല്‍ അപ്പോഴൊന്നും സിനിമയുടെ വിറ്റുവരവ് എത്രയെന്ന് തന്നെ അറിയിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. ചോല എന്ന സിനിമയില്‍ എനിക്ക് കിട്ടാനുള്ള അവകാശം പണമായി വേണ്ട എന്നും എന്റെ യുട്യൂബ് ചാനലില്‍ അത് പ്രസിദ്ധീകരിക്കാന്‍ അനുമതി തന്നാല്‍ മതി എന്നും ആവശ്യപ്പെട്ട് ജോജുവിനെ ബന്ധപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കുന്നു.

ചോല എന്ന സിനിമയില്‍ എനിക്കുള്ള നിയമപരമായ അവകാശം എന്റെ യുട്യൂബ് ചാനലില്‍ പബ്ലിഷ് ചെയ്യാനുള്ള അവകാശമായി തന്നാല്‍ നന്നായിരുന്നു എന്ന എന്റെ നിര്‍ദ്ദേശത്തില്‍ ഇതുവരെ മറുപടി കിട്ടിയില്ല. ചോലയും കുഴിച്ചുമൂടാനുള്ള ശ്രമം നടക്കുകയാണെന്നും എന്നാല്‍ തന്റെ പക്കല്‍ ആ സിനിമയില്‍ നിയമപരമായ അവകാശം സ്ഥാപിക്കുന്ന കരാര്‍ ഉള്ളതിനാല്‍ ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ കഴിയില്ല. പക്ഷെ ജീവിച്ചിരിക്കുക എന്ന് പറയുന്നത് ഈ യുദ്ധഭൂമിയില്‍ അത്ര ഉറപ്പുള്ള കാര്യമല്ലാത്തതിനാല്‍ കാണാത്തവര്‍ ചോല കാണുക.. എന്ന് കൂടി സംവിധായകന്‍ കുറിപ്പിലൂടെ അഭ്യര്‍ത്ഥിക്കുന്നു.