പ്രണയത്തിന്റെ മുറിവുകള്‍ വഹിക്കാന്‍ തയ്യാറാണ്!!! പ്രണയിച്ച കുറ്റത്തിനാണ് തന്നെ അറസ്റ്റ് ചെയ്തത്!!! അറസ്റ്റിന് ശേഷം ആദ്യമായി പ്രതികരിച്ച് സനല്‍ കുമാര്‍ ശശിധരന്‍

മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരന്തരം സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മഞ്ജുവിനോട് പ്രണയമാണെന്നും സനല്‍കുമാര്‍ കുറിച്ചിരുന്നു. ഇപ്പോഴിതാ തന്റെ അറസ്റ്റില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍. ഒരു സ്ത്രീയെ…

മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരന്തരം സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മഞ്ജുവിനോട് പ്രണയമാണെന്നും സനല്‍കുമാര്‍ കുറിച്ചിരുന്നു. ഇപ്പോഴിതാ തന്റെ അറസ്റ്റില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍.

ഒരു സ്ത്രീയെ പ്രണയിച്ച കുറ്റത്തിനാണ് തന്നെ അവര്‍ അറസ്റ്റ് ചെയ്തതും ഉപദ്രവിച്ചതും എന്ന് സനല്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പലരും ചേര്‍ന്ന് തന്നെ ഒരു മനോരോഗി ആക്കി എന്നാണ് താരം പറയുന്നത്. എന്നാലും പ്രണയത്തിന്റെ മുറിവുകള്‍ വഹിക്കാന്‍ തയ്യാറാണ് എന്നും താരം പറഞ്ഞു.

മാത്രമല്ല, സര്‍ക്കാരിനെതിരെ ആരും സംസാരിച്ചാലും ഭീഷണിയാണെന്നും ശബ്ദമുയര്‍ത്തുന്ന പല ആളുകളുടെയും പേരില്‍ കള്ളക്കേസ് ചുമത്തുക എന്നത് പതിവാണ് എന്നും താരം പറയുന്നു.

സര്‍ക്കാറിന് സ്വയം മുഖംമൂടി സംരക്ഷിക്കുവാന്‍ വേണ്ടി പോലീസിനെ കളിപ്പാവകള്‍ ആക്കിക്കൊണ്ട് നടത്തുന്ന നഗ്‌നമായ നിയമലംഘനമാണ് ഇത്. എന്നാല്‍ ഈ വിഷയത്തില്‍ ഒട്ടുമിക്ക ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും മൗനം പാലിച്ചു എന്നും അദ്ദേഹം പറയുന്നു.

നിരവധി ആളുകള്‍ ആണ് ഇപ്പോള്‍ ഈ വിഷയത്തില്‍ ഇദ്ദേഹത്തെ പ്രതികൂലിച്ചും രംഗത്തെത്തുന്നത്. ഒരു വ്യക്തിക്ക് താല്പര്യമില്ലെങ്കില്‍ പിന്നെ എന്തിനാണ് അയാളുടെ പിന്നാലെ നടന്നു ശല്യം ചെയ്യുന്നത് എന്നാണ് മലയാളികള്‍ ചോദിക്കുന്നത്.
സനല്‍ കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക ്‌പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.