എനിക്ക് മെഡിക്കൽ സഹായം വേണ്ട സമയം ആയിരുന്നു അത്, എന്നാൽ ആരും തന്നെ മനസ്സിലാക്കിയില്ല , തുറന്ന് പറഞ്ഞു സാന്ദ്ര തോമസ്

‘തങ്കക്കൊലുസ്’ എന്ന് വിളിക്കുന്ന ഉമ്മിണിത്തങ്ക, ഉമ്മുകുൽസു എന്ന ഇരട്ടക്കുട്ടികളുടെ അമ്മയാണ് നടിയും നിർമ്മാതാവുമായ സാൻഡ്ര തോമസ്. സക്കറിയയുടെ ഗർഭിണികൾ, ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ, ആട് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവ് എന്ന നിലയിലും…

‘തങ്കക്കൊലുസ്’ എന്ന് വിളിക്കുന്ന ഉമ്മിണിത്തങ്ക, ഉമ്മുകുൽസു എന്ന ഇരട്ടക്കുട്ടികളുടെ അമ്മയാണ് നടിയും നിർമ്മാതാവുമായ സാൻഡ്ര തോമസ്. സക്കറിയയുടെ ഗർഭിണികൾ, ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ, ആട് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവ് എന്ന നിലയിലും സാൻഡ്ര അറിയപ്പെട്ടു. മക്കളുടെ കളിയും ചിരിയും കുസൃതികളും മഴനനയലുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ആളാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിർബന്ധമുള്ള ഒരു അമ്മ കൂടിയാണ് സാന്ദ്ര. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും മക്കൾക്ക് നൽകിയ വിളിപ്പേര്.

ഗര്‍ഭക്കാലത്തും പ്രസവം കഴിഞ്ഞ ശേഷവും ഞാന്‍ വിഷാദത്തിലൂടെ കടന്ന് പോയി. എനിക്ക് മെഡിക്കല്‍ സഹായം വേണമെന്ന് തോന്നിയിരുന്നു. പക്ഷേ എന്റെ ചുറ്റുമുള്ളവര്‍ക്ക് ഇത് മനസിലായില്ല. എല്ലാം കൊണ്ടും വല്ലാത്തൊരു കാലഘട്ടമായിരുന്നു. വല്ലാതെ ദേഷ്യം വരുക സങ്കടപ്പെടുക ഇതൊക്കെയുണ്ടായിരുന്നു. വീട്ടുകാര്‍ നോക്കുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം സാധിച്ച് തരുന്നു പിന്നെ ഇവള്‍ക്കെന്താ പ്രശ്നമെന്നായിരുന്നു അവര്‍ കരുതിയത്. ഇരട്ട കുട്ടികള്‍ പോരത്തതിന് സിസേറിയന്‍ എന്റെ ശരീരഭാരവും വല്ലാതെ കൂടിയിരുന്നു. ഞാൻ ഒറ്റയ്ക്കാണ് ആ ഘട്ടം തരണം ചെയ്തത്, കേട്ടാൽ എല്ലാവര്ക്കും അത് നിസ്സാരമായി തോന്നാം, എന്നാൽ അത് അനുഭവിച്ചവർക്കേ മനസ്സിലാകൂ, ആ സമയത്ത് കൊറിയന്‍ ഡ്രാമകള്‍ കാണുമായിരുന്നു. വല്ലാത്തൊരു റിലീഫ് എനിക്ക് അതില്‍ നിന്ന് ലഭിച്ചിരുന്നു വായനയും എന്നെ സഹായിച്ചിരുന്നു. അങ്ങനെ എന്റെ മനസ്സിനെ തിരച്ച് വിടാനായി ശ്രമിച്ചു.

സാന്ദ്രയ്ക്ക് ഇത് നേരിടാന്‍ പറ്റുമെന്ന് പറഞ്ഞ് ധൈര്യം തന്ന എന്റെ ഗൈനക്കോളജിസ്റ്റിനെ എനിക്ക് മറക്കാന്‍ സാധിക്കില്ല. എല്ലാവര്‍ക്കും ഒറ്റയ്ക്ക് ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ പറ്റിയെന്ന് വരില്ല. എന്നാണ് സാന്ദ്ര പറയുന്നത്. ഫ്രൈഡേ’ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് സാന്ദ്ര നിർമാണരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. 1991ൽ ബാലതാരമായി അഭിനയം ആരഭിച്ച സാന്ദ്ര, ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

വിവാഹത്തോടെ ഒരു ബ്രേക്ക് എടുത്ത സാന്ദ്ര വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. മലയാളസിനിമയില്‍ പുതിയ പ്രൊഡക്‌ഷൻ കമ്പനിയുമായി എത്തിയിരിക്കുകയാണ് സാന്ദ്ര. സാന്ദ്രാ തോമസ് പ്രൊഡക്‌ഷൻ കമ്പനി എന്നാണ് നിർമാണക്കമ്പനിയുടെ പേര്. തന്റേതായിരുന്ന ഫ്രൈഡേ ഫിലിം ഹൗസും താൻ ഭാഗമായ റൂബി ഫിലിംസും പോലെ പുതിയ സംവിധായകര്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതായിരിക്കും സ്വന്തം നിർമാണക്കമ്പനിയെന്ന് സാന്ദ്ര ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.