ഈ ക്ഷേത്രത്തില്‍ പ്രസാദമായി സാന്‍ഡ്വിച്ചും ബര്‍ഗറും; കൂടുതലും ഭക്തരായെത്തുന്നത് യുവാക്കള്‍

സാന്‍ഡ്വിച്ചും ബര്‍ഗറും എല്ലാവരുടെയും പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് ഇനങ്ങളാണ്. യാത്രയില്‍ അവ ഉണ്ടായിരിക്കുന്നത് കഴിക്കാന്‍ എളുപ്പമുള്ളതും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതുമല്ല. ഇപ്പോള്‍, ഫാസ്റ്റ് ഫുഡിന്റെ കാലത്ത്, ചെന്നൈയിലെ ഒരു ക്ഷേത്രം ഭക്തര്‍ക്കുള്ള പരമ്പരാഗത പ്രസാദം ഉപേക്ഷിച്ച് സാന്‍ഡ്വിച്ചുകളിലേക്കും ബര്‍ഗറുകളിലേക്കും മാറിയിരിക്കുന്നു.

ചെന്നൈയിലെ പടപ്പായിയില്‍ സ്ഥിതി ചെയ്യുന്ന ജയ ദുര്‍ഗ്ഗാ പീഠം ക്ഷേത്രം്. ഇവിടെ ഭക്തര്‍ക്ക് ബ്രൗണി, ബര്‍ഗറുകള്‍, സാന്‍ഡ്വിച്ചുകള്‍ എന്നിവ പ്രസാദമായി ലഭിക്കും. ഹെര്‍ബല്‍ ഓങ്കോളജിസ്റ്റാണ് ക്ഷേത്രത്തിന്റെ സ്ഥാപകന്‍.

ഈ ക്ഷേത്രത്തില്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നവര്‍ ശുചിത്വത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ഇവിടെയുള്ള ഭക്ഷണത്തിന്റെ ഗുണനിലവാരം FSSAI സാക്ഷ്യപ്പെടുത്തിയതാണ്. ആളുകള്‍ക്ക് പ്രസാദമായി നല്‍കുന്ന സാന്‍ഡ്വിച്ചുകളിലും ബര്‍ഗറുകളിലും എക്‌സ്പയറി ഡേറ്റും എഴുതിയിട്ടുണ്ടെന്ന് ക്ഷേത്ര അധികാരി പറഞ്ഞു.

ക്ഷേത്രം നവീകരിക്കുകയും പിന്നീട് കൂടുതല്‍ യുവാക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രസാദവും നവീകരിക്കുകയും ചെയ്തു. പരമ്പരാഗത പ്രസാദത്തില്‍ കൂടുതലും പ്രാദേശിക ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. പുതിയ പ്രസാദ രീതി നാട്ടുകാരിലും സമീപ പ്രദേശങ്ങളിലും ഏറെ കൗതുകം സൃഷ്ടിച്ചിരിക്കുകയാണ്. യുവാക്കളാണ് ഇവിടെ ഭക്തരായി എത്തുന്നതില്‍ അധികവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Previous articleകൂളിങ് ഗ്ലാസും വെച്ച് ലെഹങ്കയില്‍ അതി സുന്ദരിയായി ഗായത്രി; വൈറലായി ചിത്രങ്ങള്‍
Next articleവിവാഹത്തിനിടെ വധുവിന്റെ പാദങ്ങള്‍ തൊട്ട് വരന്‍; ‘നിങ്ങള്‍ ഒരു രത്‌നം കണ്ടെത്തിയെന്ന് സോഷ്യല്‍ മീഡിയ