ദിലീപിനെ നേരിൽ കാണാനും പരിചയപ്പെടാനും എനിക്ക് ഏറെ ആഗ്രഹമുണ്ട് സംഗീത ലക്ഷ്മണ !!

സമൂഹ മാധ്യമങ്ങൾ വഴി ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് സംഗീത ലക്ഷ്മണ. ഒരു അഡ്വക്കേറ്റ് കൂടിയായ സംഗീത സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുകയും പലപ്പോഴും വിമർശനങ്ങൾക്കും ഇരയായിട്ടുള്ള വെക്തികൂടി ആണ്. ഇപ്പോൾ നടി ആക്രമിക്കപ്പെട്ട സംഭവുമായി…

സമൂഹ മാധ്യമങ്ങൾ വഴി ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് സംഗീത ലക്ഷ്മണ. ഒരു അഡ്വക്കേറ്റ് കൂടിയായ സംഗീത സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുകയും പലപ്പോഴും വിമർശനങ്ങൾക്കും ഇരയായിട്ടുള്ള വെക്തികൂടി ആണ്. ഇപ്പോൾ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് അറിയിച്ച് എത്തിയിരിക്കുകയാണ് ഇവർ. സംഗീത ലക്ഷ്മണയുടെ വാക്കുകൾ :

സിനിമ സംവിധാനം ചെയ്യാൻ വേണ്ടി ദിലീപിൽ നിന്ന് പലപ്പോഴായി പണം കൈപറ്റിയിട്ടുണ്ട് എന്ന് ബാലചന്ദ്രകുമാർ. ദീലീപിന്റെ പണം ഉപയോഗിച്ച് തിന്നും കുടിച്ചും കഴിഞ്ഞിരുന്ന കാലത്ത് ഈ ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്ത ഓഡിയോ ക്ലിപ്പുകൾ പുറത്തുവിടുന്നതിന് മുൻപ് താൻ സിനിമയിൽ നിന്ന് പിൻമാറിയതായി ദിലീപിനെ അറിയിച്ചിരുന്നു പോലും. അതിന് ശേഷമാണ് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് പോലും .
ഇത്രയും ശരിയാണെങ്കിൽ, വീട്ടിൽ കയറ്റാൻ കൊള്ളാത്ത, കൂടെ നടന്ന് ഒപ്പം കൂടിയിരുന്ന് എന്ത് നെറികെട്ട പണിയും കാണിക്കാൻ മടിയില്ലാത്ത ഒരു ഗജഫ്രോഡാണ് ഇപ്പറഞ്ഞ ‘ക്ലിപ്പ് റിലീസർ സംവിധായകൻ’ എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അങ്ങനെയൊരു ഗജഫ്രോഡിന്റെ പുറകെയാണ്, അവന്റെ വാക്കുകളും പ്രവർത്തികളും ചുവടുപിടിച്ചാണ് ഇന്നാട്ടിലെ മാധ്യമക്കാരും , കേരളത്തിന്റെ പോലീസ് ക്രൈംബ്രാഞ്ചും എന്തിനധികം പറയേണ്ടൂ…. കേരളത്തിന്റെ ഹൈക്കോടതി പോലും! അവധി ദിവസം പ്രത്യേക സിറ്റിംഗ് നടത്തിയാണ് കേരളാ ഹൈക്കോടതി അവസരത്തിനൊത്ത് ഉയർന്ന് പ്രവർത്തിച്ചത്.

ഹോ !എന്റെ ചോദ്യങ്ങളിതാണ്; ചോദ്യങ്ങൾ ഇന്നാട്ടിലെ മാധ്യമക്കാരോടും, കേരളാ പോലീസിന്റെ ക്രൈം ബ്രാഞ്ചിനോടും കേരളത്തിന്റെ ഹൈക്കോടതിയോടുമാണ്. സിനിമ സംവിധാനം ചെയ്യാനുള്ള കണക്കിൽ ദിലീപിൽ നിന്ന് കൈപറ്റിയ തുകയുടെ പകുതിയെങ്കിലും സിനിമയിൽ നിന്ന് പിൻമാറിയപ്പോൾ ‘ക്ലിപ്പ് റിലീസർ സംവിധായകൻ’ ദിലീപിന് തിരിച്ചു കൊടുത്തിരുന്നോ? വിശ്വാസ്യയോഗ്യനാണ് ഗജഫ്രോഡല്ല ബാലചന്ദ്രകുമാർ എങ്കിൽ ദിലീപിന്റെ കൈയ്യിൽ നിന്ന് വാങ്ങിയ പണം തിരികെ കൊടുക്കുകയല്ലേ ദിലീപിനെതിരെ പരാതി കൊടുക്കുന്നതിന് മുൻപ് ബാലചന്ദ്രകുമാർ ചെയ്യേണ്ടത് ? അങ്ങനെയല്ല ഗജഫ്രോഡ് ചെയ്തത് എങ്കിൽ ഈ നാട് എന്തിനാണ് അങ്ങനൊരു ഗജഫോഡിന് വേണ്ടി ഇത്രയും സമയം ചിലവഴിക്കുന്നത്? ലക്ഷകണക്കിന് കേസുകൾ പരിഗണനയ്ക്കായി കെട്ടികിടക്കുന്ന ഹൈക്കോടതി ഒരു അവധി ദിവസം മുഴുവൻ ഉണർന്നിരുന്ന് പ്രവർത്തിക്കാൻ തയ്യാറായി കൊണ്ട് ഇത്തരമൊരു ഗജഫ്രോഡിന്റെ ചെയ്തികൾ ആദരിച്ചത് എന്തിനായിരുന്നു, എന്ത് അത്യാസന്നതയാണ് എന്ത് വൈശിഷ്ട്യമാണ് ഇപ്പറഞ്ഞ കേസിനുള്ളത് ? സംഗീതയുടെ സംശയവചനങ്ങൾ 45:52 ദിലീപിനെ നേരിൽ കാണാനും പരിചയപ്പെടാനും എനിക്ക് ഏറെ ആഗ്രഹമുണ്ടെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല.

എന്നെങ്കിലും സാധിച്ചാൽ അടുത്തു നിർത്തി ചെവിക്ക് പിടിച്ച് നല്ല കിഴുക്ക് വെച്ചു കൊടുക്കും ഞാൻ. ഒത്താൽ കുനിച്ചു നിർത്തി മുതുക് നോക്കി രണ്ടിടിയും കൊടുക്കണമെന്നുണ്ട് എനിക്ക് ദിലീപിനിട്ട്. ഗജഫ്രോഡൊരുത്തനെ പരമനാറിയൊരുത്തനെ വീട്ടിൽ കയറ്റിയതിനും കൂടെ കൊണ്ടു നടന്നതിനും കൂട്ടത്തിൽ പിടിച്ചിരുത്തിയതിനും. ന്റ പൊന്നു ദിലീപേ, എന്റെ കൺവെട്ടത്തൊന്നും വരാതെ മാറി നടന്നോ നീയ്യ് ട്ടാ! എന്ന് സ്വന്തം, ഒരു ദീലീപ് ഭക്ത – സംഗീതാ ലക്ഷ്മണ