ജിം കോച്ചിന്റെ സഹായത്തോടെ ഒരു ഗംഭീര ‘വൈ ചലഞ്ചു’മായി സാനിയ അയ്യപ്പന്‍!

ചലഞ്ചുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത സ്‌പേസാണ് സോഷ്യല്‍ മീഡിയ. അനുദിനം ഓരോ പുതിയ ചലഞ്ചുകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ഈ അടുത്ത കാലത്ത് സെലിബ്രിറ്റികള്‍ പോലും ഏറ്റെടുത്ത് ഹിറ്റാക്കിയ ചലഞ്ച് ആയിരുന്നു വൈ ചലഞ്ച്. ബോളിവുഡ്…

ചലഞ്ചുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത സ്‌പേസാണ് സോഷ്യല്‍ മീഡിയ. അനുദിനം ഓരോ പുതിയ ചലഞ്ചുകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ഈ അടുത്ത കാലത്ത് സെലിബ്രിറ്റികള്‍ പോലും ഏറ്റെടുത്ത് ഹിറ്റാക്കിയ ചലഞ്ച് ആയിരുന്നു വൈ ചലഞ്ച്. ബോളിവുഡ് സിനിമാ മേഖലയുടെ രോമാഞ്ചമായ സണ്ണി ലിയോണി മുതല്‍ മലയാളികളുടെ പ്രിയ നടി അഹാനകൃഷ്ണ വരെ വൈ ചലഞ്ച് ഏറ്റെടുത്ത് ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു.

ഇപ്പോഴിതാ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു ഗംഭീര വൈ ചലഞ്ച് വീഡിയോയുമായി എത്തിയിരിക്കുകയാണ് മലയാള സിനിമയുടെ യുവ നടി സാനിയ അയ്യപ്പന്‍. തന്റെ കോച്ചിന് ഒപ്പമാണ് സാനിയ ഈ വൈ ചലഞ്ച് ഏറ്റെടുത്ത് ചെയ്തിരിക്കുന്നത്. ഇതുവരെ പലരും ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി തന്റേതായ രീതിയിലാണ് സാനി ഈ ചലഞ്ച് ചെയ്തിരിക്കുന്നത്. തന്റെ ജിം കോച്ചിന്‌റെ സഹായത്തോടെ അദ്ദേഹത്തിന്റെ ഇരുകാലുകളിലും മുറുകെ പിടിച്ചാണ് സാനിയ ഈ ചലഞ്ച് ഏറ്റെടുത്ത് ചെയ്തിരിക്കുന്നത്.

കുറച്ച് വൈകി ആണെങ്കിലും സാനിയ പൊളിച്ചു എന്നാണ് ആരാധകരും പറയുന്നത്. ബോഡി ഫിറ്റ്‌നെസ്സില്‍ കൂടുതല്‍ ശ്രദ്ധാലുവാണ് സാനിയ. മികച്ച നര്‍ത്തകി കൂടി ആയത് കൊണ്ട് തന്നെ ബോഡി ഫിറ്റ്‌നെസ്സിലും വര്‍ക്കൗട്ടിലും സാനിയ എപ്പോഴും ശ്രദ്ധ ചെലുത്താറുണ്ട്. താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോകള്‍ ഇതിന് മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയും വൈറലാവുകയാണ്.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)