തുച്ഛമായ വരുമാനത്തില്‍ ആണ് സന്തോഷ് വര്‍ക്കിയും അമ്മയും കഴിയുന്നത്, സഹായിച്ചില്ലേലും ഉപദ്രവിക്കരുത്!

സന്തോഷ് വര്‍ക്കിയെ പിന്തുണച്ചതിന് തനിക്ക് എതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി സംവിധായകന്‍ അഖില്‍ മാരാര്‍ വീണ്ടും രംഗത്ത്. ഫേസ്ബുക്ക് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീ വിരുദ്ധന്‍..സ്റ്റോക്കിംഗിനെ നെ പ്രോത്സാഹിപ്പിക്കുന്നു.. എന്നിങ്ങനെയാണ് സന്തോഷ് വര്‍ക്കിയെ പിന്തുണച്ചതിന്…

സന്തോഷ് വര്‍ക്കിയെ പിന്തുണച്ചതിന് തനിക്ക് എതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി സംവിധായകന്‍ അഖില്‍ മാരാര്‍ വീണ്ടും രംഗത്ത്. ഫേസ്ബുക്ക് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീ വിരുദ്ധന്‍..സ്റ്റോക്കിംഗിനെ നെ പ്രോത്സാഹിപ്പിക്കുന്നു.. എന്നിങ്ങനെയാണ് സന്തോഷ് വര്‍ക്കിയെ പിന്തുണച്ചതിന് പിന്നാലെ അഖില്‍ മാരാറിന് എതിരായി വരുന്ന ആരോപണങ്ങള്‍. ഇതിനെല്ലാം അദ്ദേഹത്തിന്റെ മറുപടിയാണ് ഇപ്പോള്‍ ഫേസ്ബുക്ക് വഴി അറിയിച്ചിരിക്കുന്നത്. എഴുതിയതെന്തെന്നു വായിച്ചെടുക്കാതെ അവനവന് തോന്നിയത് പറയുക..

അതിന് ശേഷം എഴുത്തുകാരെ തെറി വിളിക്കുക.. എന്നാതാണ് തനിക്ക് എതിരെ പലരും ചെയ്യുന്നത് എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. ഒരു രീതിയിലും എനിക്ക് യാതൊരു പരിചയവും ഇല്ലാത്ത ആളാണ് സന്തോഷ് വര്‍ക്കി..അയാളുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ മറ്റൊരു വീക്ഷണ കോണില്‍ ഞാന്‍ നോക്കിയപ്പോള്‍ രസകരമായ ഒരു കാഴ്ച്ച കണ്ടു..സെലിബ്രിറ്റിയെ ഒന്ന് കാണാന്‍ കൊതിക്കുന്ന ആരാധകര്‍ക്കിടയില്‍ ഒരിക്കലും നടക്കില്ല എന്ന് അറിഞ്ഞിട്ടും

അതിന് വേണ്ടി പരിശ്രമിക്കുക.. അയാളുടെ പ്രണയം കേരളത്തില്‍ ചര്‍ച്ചയാവുക.. അതില്‍ പ്രകൃതി സന്തോഷിന് വേണ്ടി ഒരു ഗൂഢാലോചന നടത്തിയില്ലേ എന്ന ചിന്ത അത് മാത്രമാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത് എന്നാണ് അഖില്‍ പറയുന്നത്. സന്തോഷ് എന്ത് ശല്യമാണ് ചെയ്തത്.. എന്ന് അഖില്‍ ചോദിക്കുന്നു. ആകെ 2 തവണ ആണ് കഴിഞ്ഞ ഇത്രയും വര്‍ഷത്തിനിടെ സന്തോഷ് നിത്യയെ കണ്ടേക്കുന്നത്…പിന്നെ ശല്യം എന്ന് അവര്‍ പറയുന്നത് സന്തോഷിന്റെ നിരന്തരം ഉള്ള മെസ്സേജ് അയപ്പും ഫോണ് വിളിയും ആണ്.. അതവര്‍ പലപ്പോഴും ബ്‌ളോക് ചെയ്തു…ഒരിക്കല്‍ പോലും ഫോണില്‍ സംസാരിച്ചിട്ടില്ല..

സന്തോഷ് അവരോടു മോശമായ ഭാഷയില്‍ ഒരു മെസ്സേജ് പോലും അയച്ചിട്ടുമില്ല..അപ്പോള്‍ എങ്ങനെ ആണ് അതൊരു ശല്യം ആവുന്നത്..ലാലേട്ടനെതിരെ പറഞ്ഞതിന് സന്തോഷിന് എതിരെ ഭീഷണി ഫോണ്‍വിളികള്‍ വന്നു. സ്‌കോളര്‍ഷിപ്പ് ചെയ്യുന്നതിന് കിട്ടുന്ന തുച്ഛമായ സ്‌റ്റൈഫണ്ട് ആണ് അയാളുടെ വരുമാനം.. അതിലാണ് സന്തോഷും അമ്മയും കഴിയുന്നത്..സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക..എന്ന് കൂടി പറഞ്ഞാണ് അദ്ദേഹം ഈ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.