അഞ്ചുവർഷത്തെ കാത്തിരിപ്പ് അവസാനിച്ചു, സന്തോഷ വാർത്ത പുറത്ത് വിട്ട് സനുഷ

1998 ൽ കല്ലുകൊണ്ടൊരു പെണ്കുട്ടിയെന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് സനുഷ. ശേഷം നിരവധി ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാഴ്ചവെച്ച ത്. വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷക മനസ്സിൽ ഇടം നേടി…

1998 ൽ കല്ലുകൊണ്ടൊരു പെണ്കുട്ടിയെന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് സനുഷ. ശേഷം നിരവധി ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാഴ്ചവെച്ച ത്. വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷക മനസ്സിൽ ഇടം നേടി കഴിയുകയും ചെയ്തിരുന്നു. ബാലതാരമായി എത്തിയ താരം പെട്ടന്ന് തന്നെ സിനിമയിൽ നായികയായും വേഷമിട്ടു. മിസ്റ്റർ മരുമകൻ എന്ന ദിലീപ് ചിത്രത്തിൽ കൂടെയാണ് സനുഷ നായികയായി അരങ്ങേറ്റം നടത്തിയത്. നായികയായും താരത്തിന് സ്വീകരണം പ്രേക്ഷക ഭാഗത്ത് നിന്നും ലഭിച്ചിരുന്നു.

തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും സനുഷ ഈ ചുരുങ്ങിയ കാലയളവിൽ അഭിനയിച്ചു കഴിഞ്ഞു. 2004-ൽ പുറത്തിറങ്ങിയ കാഴ്ചയെന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് സനുഷ സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളെയാണ് സനൂഷ വേഷമിട്ടത്. സനൂഷയ്ക്ക് പിന്നാലെ സഹോദരൻ സനൂപും സിനിമയിലേക്ക് എത്തിയിരുന്നു. സനൂഷയോടുള്ളത് പോലെയുള്ള സ്നേഹമാണ് ആരാധകർക്ക് സനൂപിനോടും ഉള്ളത്. സിനിമയിൽ ഏറെ തിളങ്ങി നിന്ന താരം വളരെ പെട്ടെന്നാണ് സിനിമയിൽ നിന്നും ഇടവേള എടുത്തത്, സിനിമയിൽ അഭിനയിക്കുന്നില്ല എങ്കിലും  സോഷ്യൽ മീഡിയയിൽ താരം വളരെ സജീവമായിരുന്നു, വിഷുവിനോട് അടുപ്പിച്ച് സനുഷ പങ്കുവെച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു, അമ്മയുടെ സാരിക്ക് ടീ ഷർട്ട് ബ്ലൗസ് ആകിയിട്ടാൽ എങ്ങനെ ഇരിക്കും എന്നായിരുന്നു താരം ആരാധകരോട് പങ്കുവെച്ചത്, വളരെ പെട്ടെന്നായിരുന്നു സനുഷയുടെ ഈ ചിത്രങ്ങൾ ശ്രദ്ധ നേടിയത്.

ഇപ്പോൾ പുതിയൊരു സന്തോഷ വാർത്തയുമായി എത്തിയിരിയ്ക്കുകയാണ് താരം, അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുകയാണ് സനുഷ. സ്റ്റാര്‍ മാജിക്ക് വേദിയില്‍ വെച്ചാണ് നടി ഈ കാര്യം പറഞ്ഞത്. എന്നാൽ ചിത്രത്തിനെ കുറിച്ച് മറ്റുവിവരങ്ങൾ ഒന്നും തന്നെ സനുഷ പുറത്ത് വിട്ടിട്ടില്ല, ഈ അടുത്ത് കശ്മീരില്‍ പോയത് അതിന്റെ ഭാഗമായാണെന്ന് പറഞ്ഞാണ് നടി ഈ കാര്യം പറഞ്ഞത്.മാർച്ച് മാസത്തിൽ ആയിരുന്നു സനുഷ കാശ്മീരിൽ പോയത്, കാശ്മീരിൽ നിന്നുള്ള ചിത്രങ്ങൾ സനുഷ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു, ഇതെല്ലം ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങൾ കൂടി ആയിരുന്നു.