തെലുങ്ക് താരവുമായുള്ള ആദ്യ വിവാഹബന്ധം നീണ്ടുനിന്നത് ആറുമാസം, അതിനു ശേഷം മുകേഷുമായുള്ള വിവാഹം, സരിതയുടെ ജീവിത കഥ ഇങ്ങനെ

എൺപതുകളിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു സരിത, സിനിമയിൽ ഏറെ തിളങ്ങി നിന്ന സമയത്തായിരുന്നു താരം മുകേഷിനെ വിവാഹം കഴിച്ചത്, പ്രണയ വിവാഹം ആയിരുന്നു ഇരുവരുടേതും, അന്ന് ഏറെ ആഘോഷമാക്കിയ ഒരു വിവാഹം കൂടി ആയിരുന്നു…

എൺപതുകളിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു സരിത, സിനിമയിൽ ഏറെ തിളങ്ങി നിന്ന സമയത്തായിരുന്നു താരം മുകേഷിനെ വിവാഹം കഴിച്ചത്, പ്രണയ വിവാഹം ആയിരുന്നു ഇരുവരുടേതും, അന്ന് ഏറെ ആഘോഷമാക്കിയ ഒരു വിവാഹം കൂടി ആയിരുന്നു ഇവരുടേത്, എന്നാൽ സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ സരിത ഒരു വിവാഹം കഴിച്ചിരുന്നു, പതിനാറാമത്തെ വയസ്സിൽ ആയിരുന്നു താരത്തിന്റെ ആദ്യ വിവാഹം, ഒരു തെലുങ്ക് താരത്തിനെ ആയിരുന്നു സരിത പതിനാറാമത്തെ വയസിൽ വിവാഹം കഴിച്ചത്, വെങ്കട സുബ്ബയ്യ ആയിരുന്നു താരത്തിന്റെ ആദ്യ ഭർത്താവ്, എന്നാൽ ഈ ബന്ധം വെറും ആറുമാസം മാത്രമാണ് നീണ്ടു പോയത്. ഇരുവരും തമ്മിലുള്ള ആശയ കുഴപ്പം കാരണമാണ് വിവാഹം ബന്ധം തകർന്നത്, ആദ്യ വിവാഹ ബന്ധം തകർന്നത് സരിതയെ മാനസികമായി തകർത്തിരുന്നു, ഇതിൽ നിന്നും മോചനം നേടാനാണ് സരിത സിനിമയിൽ സജീവമായത്.

Saritha Photo

PC 369 എന്ന സിനിമയിൽ കൂടിയാണ് മുകേഷും സരിതയും അടുപ്പത്തിൽ ആയത്, ആദ്യം നല്ല സുഹൃത്തുക്കൾ ആയിരുന്ന ഇവർ പിന്നീട് പ്രണയത്തിൽ ആകുക ആയിരുന്നു, ഈ പ്രണയം പിന്നീട് വിവാഹത്തിലും എത്തി. വിവാഹശേഷം സരിത സിനിമയിൽ അധികം സജീവമായിരുന്നില്ല.  1988 ൽ ആണ്ഇ രുവരും വിവാഹിതരായത്. ശ്രാവൺ, തേജസ്  എന്നിങ്ങനെ രണ്ടു കുട്ടികളും ഇവർക്കുണ്ട്. എന്നാൽ അധികം വൈകാതെ ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തുക ആയിരുന്നു, അതിനു ശേഷമാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം കഴിച്ചത്, മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നിൽ സരിത പൊട്ടിത്തെറിച്ചത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

മുകേഷിനു വേണ്ടി താൻ ഒരുപാട് അഡ്ജസ്റ്റ്മെന്റുകൾ ചെയ്തുവെന്നും 25 വർഷങ്ങൾ താൻ എല്ലാം സഹിക്കുകയായിരുന്നുവെന്നുമായിരുന്നു സരിത അന്ന് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് മുകേഷും രണ്ടാം ഭാര്യ മേതിൽ ദേവികയും തമ്മിലുള്ള വിവാഹ മോചന വാർത്ത പുറത്ത് വന്നത്, ഈ വാർത്ത പുറത്ത് വന്നതിനു പിന്നാലെ അന്ന് സരിത മുകേഷിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്, അന്ന് മുകേഷിന്റ രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീ മൈക്കിന്റെ മുന്നിൽ ഇരുന്നു വിളിച്ച് പറഞ്ഞത് കേട്ടിട്ടും നിങ്ങൾ അയാളെ വിവാഹം കഴിക്കുക ആയിരുന്നില്ലേ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്