‘എന്റെ വിവാദമായ ട്രൗസര്‍ വീഡിയോ ആണ് കാരണം’!! ‘വണ്ടര്‍ വുമണ്‍’ കാസ്റ്റിംഗിനെ കുറിച്ച് സയനോര

അഞ്ജലി മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച വണ്ടര്‍ വുമണ്‍ എന്ന സിനിമയിലൂടെ ഗായിക സയനോരയും സിനിമാ അഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ താന്‍ എങ്ങനെ ഈ സിനിമയുടെ ഭാഗമായി എന്നതിനെ കുറിച്ച് താരം തുറന്ന് പറഞ്ഞ…

അഞ്ജലി മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച വണ്ടര്‍ വുമണ്‍ എന്ന സിനിമയിലൂടെ ഗായിക സയനോരയും സിനിമാ അഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ താന്‍ എങ്ങനെ ഈ സിനിമയുടെ ഭാഗമായി എന്നതിനെ കുറിച്ച് താരം തുറന്ന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ വിവാദമായ ട്രൗസര്‍ വീഡിയോ കണ്ടാണ് അഞ്ജലി തന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത് എന്നാണ് സയനോര പറയുന്നത്. ഭാവനയ്ക്കും തന്റെ മറ്റ് കൂട്ടുകാര്‍ക്കുമൊപ്പം സയനോര പങ്കുവെച്ച ഒരു ഡാന്‍സ് വീഡിയോ മുന്‍പ് വൈറലായി മാറിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ നിന്ന് ബോഡി ഷെയ്മിംഗ് അടക്കം സയനോരയുടെ വസ്ത്രധാരണത്തെ കുറിച്ചടക്കം വളരെ മോശമായ രീതിയിലുള്ള കമന്റുകളാണ് അന്ന് വീഡിയോയ്ക്ക് അടിയില്‍ വന്നിരുന്നത്. എന്നാല്‍ ബോഡി ഷെയ്മിംഗ് പോലുള്ള കാര്യങ്ങള്‍ ഒന്നും തന്നെ ഒരിക്കലും തളര്‍ത്തില്ല എന്ന് പലപ്പോഴും തെളിയിച്ച താരമാണ് സയനോര. സയനോരയുടെ ആ ആറ്റിറ്റിയൂഡ് തന്നെയാണ് വണ്ടര്‍ വുമണ്‍ എന്ന തന്റെ ചിത്രത്തിലേക്ക് സയനോരയെ കാസ്റ്റ് ചെയ്യാന്‍ കാരണം എന്ന് സംവിധായിക അഞ്ജലി മേനോനും പറയുന്നു.

ആ വീഡിയോ കണ്ട് സയനോരയുടെ ആറ്റിറ്റിയൂഡും ആത്മവിശ്വാസവും എനിക്ക് ഇഷ്ടപ്പെട്ടു.. വളരെ പ്രചോദനമായിരുന്നു അത്. അങ്ങനെ ഒരു കഥാപാത്രം സിനിമയില്‍ വേണെന്ന് തോന്നിയപ്പോള്‍ എന്തുകൊണ്ട് അത് സയനോര തന്നെ ആയിക്കൂടാ എന്ന് ഞാന്‍ ചിന്തിച്ചു അങ്ങനെയാണ് സയനോരയെ സിനിമയ്ക്ക് വേണ്ടി കാസ്റ്റ് ചെയ്തത് എന്ന് അഞ്ജലിയും പറയുന്നു…

അതേസമയം, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, കൂടെ എന്നീ സിനിമകള്‍ക്ക് ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് വണ്ടര്‍ വുമണ്‍. ഒരു കൂട്ടം ഗര്‍ഭിണികളുടെ കഥയാണ് ഈ സിനിമ പറയുക. നാളെയാണ് സിനിമ സോണി ലിവില്‍ റിലീസിന് എത്തുന്നത്. പാര്‍വ്വതി, നിത്യമേനോന്‍, നദിയ മൊയതു എന്നിവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.