നടി സയേഷ അമ്മയായി, സന്തോഷം ആരാധകരുമായി പങ്കുവെച്ച് ആര്യ

ഒരുപാട് വിമർശങ്ങൾക്കൊടുവിൽ വിവാഹിതരായ താര ജോഡികൾ ആര്യയും സയേഷയും, കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ ആയിരുന്നു സയേഷയും താനും തമ്മിലുള്ള പ്രണയബന്ധം ആര്യ പുറത്ത് വിട്ടത്. താന്‍ പ്രണയത്തിലാണെന്നും നടി സയേഷയെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും…

ഒരുപാട് വിമർശങ്ങൾക്കൊടുവിൽ വിവാഹിതരായ താര ജോഡികൾ ആര്യയും സയേഷയും, കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ ആയിരുന്നു സയേഷയും താനും തമ്മിലുള്ള പ്രണയബന്ധം ആര്യ പുറത്ത് വിട്ടത്. താന്‍ പ്രണയത്തിലാണെന്നും നടി സയേഷയെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ആര്യ വെളിപ്പെടുത്തി. തൊട്ടടുത്ത മാസം ഇരുവരും വിവാഹിതരാവുകയും ചെയ്തു. 2019 മാര്‍ച്ച്‌ 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്. പരമ്ബരാഗത മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. ബോളിവുഡില്‍ നിന്നും തമിഴിലും തെലുങ്കിലുമൊക്കെയുള്ള പ്രമുഖ താരങ്ങളെല്ലാം തന്നെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

താരവിവാഹം കഴിഞ്ഞ് ഒരു മാസത്തോളം ഇവരുടെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത്.ഇപ്പോൾ ഇരുവർക്കും കുഞ്ഞ് ജനിച്ചിരിക്കുകയാണ്, ഇന്നലെയാണ് സയേഷ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ആര്യയുടെ സുഹൃത്തും നടനുമായ വിശാൽ ആണ് ഈ വിശേഷം ആരാധകരെ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതുവരെ താൻ അമ്മയാകാൻ പോകുന്ന വിവരം ആര്യയോ സയേഷയോ പറഞ്ഞിരുന്നില്ല. തെലുങ്ക് ചിത്രം ‘അഖില്‍’ ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. 2017 ല്‍ അജയ് ദേവ്ഗണിന്റെ ‘ശിവായ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. മുന്‍പ് പരിചയമുണ്ടെങ്കിലും സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ല,

അറേഞ്ച്ഡ് മാര്യേജ് ആണെന്ന് ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ചെത്തിയ ചിത്രം സൂര്യ നായകനായ ‘കാപ്പാൻ’ ആയിരുന്നു. കഴിഞ്ഞ വര്ഷം സയേഷ ഗർഭിണി ആണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു, സയേഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റുകള്‍ വിലയിരുത്തി കൊണ്ടായിരുന്നു അത്തരമൊരു നിഗമനത്തിലെത്തിയത്.

കോളിവുഡിലെ പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ ഇക്കാര്യം സൂചിപ്പിച്ച്‌ കൊണ്ടുള്ള പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. എന്നാല്‍ ആര്യയോ സയേഷയോ അവരുടെ അടുത്തവൃത്തങ്ങളോ ഇതിനോട് പ്രതികരിച്ചിരുന്നില്ല. 2019 മാർച്ച് ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാഹം. ‘ഗജിനികാന്ത്’ എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ആര്യ നായകനായ പുതിയ ചിത്രം ‘സര്‍പാട്ട പരമ്പരൈ’ കഴിഞ്ഞ ദിവസമാണ് ആമസോണിൽ റിലീസ് ചെയ്തത്, വളരെ മികച്ച പ്രതികരമാണ ചിത്രത്തിന് ലഭിക്കുന്നത്.