ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു എന്റെ മകന്റെ ജീവൻ തിരിച്ച് താരം, ദൈവം അത് കേട്ടില്ല വേദന പങ്കുവെച്ച് സീമ ജി നായർ

സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പരിചയമുള്ള താരമാണ് സീമ ജി നായര്‍, ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ താരം തിളങ്ങിയിട്ടുണ്ട്. സിനിമ സീരിയല്‍ മേഖലയില്‍ താരത്തിന് ഇതിനോടകം തന്നെ തന്റെതായ ഒരു ഇടം കണ്ടെത്താനും സാധിച്ചു.…

സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പരിചയമുള്ള താരമാണ് സീമ ജി നായര്‍, ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ താരം തിളങ്ങിയിട്ടുണ്ട്. സിനിമ സീരിയല്‍ മേഖലയില്‍ താരത്തിന് ഇതിനോടകം തന്നെ തന്റെതായ ഒരു ഇടം കണ്ടെത്താനും സാധിച്ചു. ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിൽ ആർക്കും അറിയാത്ത ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് സീമ. 1984 ല്‍ പാവം ക്രൂരന്‍ എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. സിനിമയിലെ പരിചയക്കാർ വഴിയാണ് സീമ അഭിനയിത്തിലേക്ക് എത്തുന്നത്.  പിന്നീട് താരത്തെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നു, എന്നാൽ  ശ്രദ്ധിക്കുന്ന വേഷങ്ങൾ ആയിരുന്നില്ല.

സീമ ജി നായരും നന്ദു മഹാദേവയും തമ്മിലുള്ള ആത്മ ബന്ധം എല്ലാവര്ക്കും അറിയാവുന്നതാണ്, നന്ദുവിനെയും ശരണ്യയും സീമ തന്റെ രണ്ടു മക്കളെ പോലെയാണ് കരുതിയിരുന്നത്, അതിൽ ഒരാൾ ഇന്ന് മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്, നന്ദു തന്നെ വിട്ടുപോയ സങ്കടം തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് സീമ. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട് നീ എവിടെക്കാണ് പോയത് ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ എനിക്ക് വയ്യ എന്റെ ദൈവമേ നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ് എന്നാണ് സീമ ചോദിക്കുന്നത്,

സീമ ജി നായരുടെ വാക്കുകൾ ഇങ്ങനെ , അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി ഇന്ന് കറുത്ത ശനി വേദനകൾ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ പുകയരുത് ജ്വാലിക്കണം തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട് മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട് നീ എവിടെക്കാണ് പോയത് ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ എനിക്ക് വയ്യ എന്റെ ദൈവമേ നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്എ നിക്ക് വയ്യ എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്, പലപ്പോഴും സീമയെ കുറിച്ച് വാചാലനായി നന്ദുവും എത്തിയിട്ടുണ്ട്, എന്റെ മറ്റൊരു അമ്മയാണ് സീമ എന്ന് നന്ദു പലതവണ പറഞ്ഞിട്ടുണ്ട്