മനസ്സ് ശക്തമായി നില്‍ക്കാനുള്ള ഊര്‍ജം സ്വയം കണ്ടെത്തിയിരിക്കുന്നു…!- സീമ വിനീത്

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീതിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് സീമ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. ഇപ്പോള്‍ കേരളത്തിലെ തന്നെ അറിയപ്പെടുന്ന…

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീതിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് സീമ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. ഇപ്പോള്‍ കേരളത്തിലെ തന്നെ അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് സീമ വിനീത്. ഇപ്പോഴിതാ ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി താരം പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഒരുപാട് പെണ്‍കുട്ടികളെ അണിയിച്ച് കല്യാണമണ്ഡപത്തിലേക്ക് അനുഗ്രഹിച്ച് അയച്ച വ്യക്തിയാണ് സീമ.

ഇപ്പോള്‍ താരം അണിഞ്ഞൊരുങ്ങി എത്തിയപ്പോള്‍ എന്ത് സുന്ദരിയായിരിക്കുന്നു എന്നാണ് പ്രിയപ്പെട്ടവര്‍ കമന്റിലൂടെ അറിയിക്കുന്നത്. അതുപോലെ ഫോട്ടോ പങ്കുവെച്ച് താരം കുറിച്ച് വാക്കുകളും ശ്രദ്ധ നേടുകയാണ്. ചിലപ്പോളൊക്കെ ആര്‍ക്കും നമ്മളെ മനസ്സിലാവാതിരിക്കുന്നതാണ് നല്ലത് നമുക്കും അവര്‍ക്കും….. ജീവിതത്തില്‍ ഒരവസരത്തില്‍ എപ്പോളൊക്കേയൊ ആരേലും ഒന്നു മനസ്സിലാക്കിയിരുന്നെങ്കില്‍ ..

ആരേലും ഒന്ന് ചേര്‍ത്തു പിടിച്ചിരുന്നെങ്കില്‍..എന്നാണ് സീമ കുറിയ്ക്കുന്നത്. ആരേലും ഒരു ആശ്വാസവാക്കുകള്‍ പകര്‍ന്നു തന്നിരുന്നെങ്കില്‍ എന്നൊക്കെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്…. ആ വ്യര്‍ത്ഥമായ ആഗ്രഹങ്ങളുടെ കൂമ്പാരം കൂടി കൂടി എപ്പളോ ഒരിക്കല്‍ ആ ഭാണ്ഡം എവിടെയോ നഷ്ട്ടപെട്ടുപോയിരിക്കുന്നു… ഇന്ന് ഒരു ചേര്‍ത്തുപിടിക്കലിന്റെയോ… ഒരു ആശ്വാസവാക്കിന്റെയോ അകമ്പടിയില്ലാതെ

മനസ്സ് ശക്തമായി നില്‍ക്കാനുള്ള ഊര്‍ജം സ്വയം കണ്ടെത്തിയിരിക്കുന്നു…. ഇനി ജീവിതത്തില്‍ ബാക്കിയുള്ള ആഗ്രഹം യാത്രകള്‍ ആണ് കാണപ്പുറങ്ങള്‍ തേടിയുള്ള മനസിന്റെയും ശരീരത്തിന്റെയും യാത്ര..എന്നാണ് സീമ ഫോട്ടോകള്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.