നാളെ എനിക്കും ഇങ്ങനെ ഒരു അവസ്ഥ വരാം, പക്ഷേ പറയാനുള്ളത് മുഴുവൻ പറഞ്ഞവസാനിപ്പിക്കും, ചർച്ചയായി സീമയുടെ പോസ്റ്റ്

അനന്യയുടെ മരണത്തിനു പിന്നിലുള്ള ദുരൂഹതകൾ ഓരോ ദിവസം കഴിയുംതോറും കൂടി വരികയാണ്, കഴിഞ്ഞ ദിവസം ട്രാൻസ് വിമൺ സീന വിനീത് ഒരു പോസ്റ്റ് ഇട്ടിരുന്നു, ശീതൾ പങ്കുവെച്ച ഒരു ചിത്രമാണ് സീമ പോസ്റ്റ് ചെയ്തത്,…

അനന്യയുടെ മരണത്തിനു പിന്നിലുള്ള ദുരൂഹതകൾ ഓരോ ദിവസം കഴിയുംതോറും കൂടി വരികയാണ്, കഴിഞ്ഞ ദിവസം ട്രാൻസ് വിമൺ സീന വിനീത് ഒരു പോസ്റ്റ് ഇട്ടിരുന്നു, ശീതൾ പങ്കുവെച്ച ഒരു ചിത്രമാണ് സീമ പോസ്റ്റ് ചെയ്തത്, അതിൽ ശീതൾ അനന്യയെ കട്ട് ചെയ്തിട്ടാണ് ചിത്രം പോസ്റ്റ് ചെയ്തത്, യഥാർത്ഥ ഫോട്ടോയും പ്രമുഖ ആക്റ്റിവിസ്റ്റ് പോസ്റ്റ്‌ ചെയ്ത ഫോട്ടോയും കഷ്ടംഇങ്ങനെ മുറിച്ചു കളയാൻ ആയിരുന്നെങ്കിൽ എന്തിനാ പോയി ഫോട്ടോക്ക് നിന്നത് എന്ന് പറഞ്ഞാണ് സീമ ചിത്രം പോസ്റ്റ് ചെയ്തത്. ശീതൾ ശ്യം നിന്റെ മുഖത്തു നീട്ടി ഒരു തുപ്പ് തുഫ്ഫ്ഫ്ഫ്അ നുഭവിക്കും നീ അല്ലാതെ എവിടെ പോവാൻ എന്നും പറഞ്ഞിരുന്നു, ഇതിനു പിന്നാലെ ശീതളിന് അനന്യയോട് വ്യകതി വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് അനന്യയുടെ സുഹൃത്തുക്കൾ പറഞ്ഞത്, ക്ലബ് ഹൌസ് ചർച്ചയിലെ വീഡിയോയും ചാറ്റിന്റെ സ്ക്രീന്ന് ഷോട്ടും ഒക്കെ ഇതിനു പിന്നാലെ പങ്കുവെച്ചിരുന്നു.

ശീതൾ ശ്യം എന്ന വ്യക്തി അനന്യ അറിയാത്ത പറയാത്ത കാര്യം എന്തിനാണ് അനന്യ പറഞ്ഞു എന്നപേരിൽ ഒരു പബ്ലിക് ഇടത്തിൽ സംസാരിച്ചത്? അനന്യ മനസവാചാ അറിയാത്ത ഒരു കാര്യത്തിൽ ശീതൾ ശ്യാമിന് അഭിപ്രായം പറയാൻ അധികാരം തന്നത് ആരാണ്. ശീതളിന്റെ പ്രവർത്തി അനന്യയെ അങ്ങേയറ്റം മാനസികമായി തളർത്തി എന്ന് അനന്യ തന്നെ പറയുന്നത് കേൾക്കാൻ സാധിക്കുന്നതാണ്. നിങ്ങൾ ആർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന് മനസിലാകുന്നില്ല. എന്ന് പറഞ്ഞാണ് അക്കുമ്മ അക്കു ഒരു പോസ്റ്റ് ഷെയർ ചെയ്തത്, ഇപ്പോൾ ഇതിനെക്കുറിച്ചൊക്കെ നിരവധി ചർച്ചകൾ ആണ് നടക്കുന്നത്, ഇതിനു പിന്നിലുള്ള കാരണം എന്താണ് എന്നും വന്നിട്ടില്ല.

എന്നാൽ ഇപ്പോൾ സീമ പങ്കുവെച്ച ഒരു പോസ്റ്റാണ് എല്ലാവരിലും സംശയം ഉണ്ടാക്കിയിരിക്കുന്നത്, താനും മരണപ്പെടാം എന്നാണ് സീമ പറയുന്നത്, ഞാൻ ആത്മഹത്യ ചെയ്യില്ല ചിലപ്പോൾ കൊല്ലപ്പെട്ടേക്കും ഞാനും നാളെ പക്ഷേ പറയാനുള്ളത് മുഴുവൻ പറഞ്ഞവസാനിപ്പിക്കുംആരെയും ഭയം ഇല്ല ആരുടേയും തണലിൽ അല്ല ഞാൻ ജീവിക്കുന്നത് ഒറ്റക്കാണ് എന്ന പൂർണ്ണ ബോധ്യമുണ്ട്ഒറ്റക്ക് നിന്നല്ലേ ഇതുവരെ എത്തിയത് ഇനിയും ഒരു കൂട്ടത്തിന്റെയും കൂട്ട് വേണ്ട സീമ തന്റെ പോസ്റ്റിൽ കൂടി പറഞ്ഞത്, എന്ത് കൊണ്ടാണ് സീമ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ