എന്തിന് ഇങ്ങനെ ജീവിക്കുന്നു എന്ന് ചോദിക്കുന്നവരോട് സീമയ്ക്ക് പറയാനുള്ളത്..!

ട്രാന്‍സ് ജെന്‍ഡറും പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി സീമ വിനീതിന്റെ സോഷ്യല്‍ മീഡിയ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. സാമൂഹികപരമായി തനിക്ക് മുന്നില്‍ കാണുന്ന എല്ലാ പ്രശ്‌നങ്ങളോടും പ്രതികരിക്കുകയും അതിന് എതിരെ ശബ്ദം ഉയര്‍ത്തുകയും ചെയ്യുന്ന വ്യക്തിയാണ് സീമ വിനീത്. മാത്രമല്ല തന്റെ കമ്മ്യൂണിറ്റിയില്‍പ്പെടുന്നവര്‍ക്ക് വേണ്ടിയും സീമ ശബ്ദം ഉയര്‍ത്താറുണ്ട്, ഇപ്പോഴിതാ ഇവര്‍ പങ്കുവെച്ച ഏറ്റവുംപുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

താന്‍ എന്തിനു ഇങ്ങനെ ജീവിക്കുന്നു എന്ന് ചോദിക്കുന്നവരോടുള്ള മറുപടിയാണ് സീമ തന്റെ പോസ്റ്റിലൂടെ നല്‍കുന്നത്. സ്വന്തം ശരീരം പൂര്‍ണതയില്‍ കാണാന്‍ ആഗ്രഹിക്കാത്ത ആരാണ് ഉള്ളതെന്ന് സീമ ചോദിക്കുന്നു.. നിങ്ങളുടെ മനസ്സ് ഒരു ആണിന്റെയോ പെണ്ണിന്റെയോ ആയിരിക്കെ, തുണി അഴികുമ്പോള്‍ ഈ പറഞ്ഞ ആണിന്റയോ പെണ്ണന്റെയോ അവയവം ഇല്ല.. അപ്പോള്‍ സ്വന്തം ശരീരം പൂര്‍ണതയില്‍ കാണാന്‍ ആഗ്രഹിക്കാത്ത ആരാണ് ഉള്ളത് സീമ ചോദിക്കുന്നു.

കഷണ്ടിക്കും, വെളുക്കാനും, ശരീര വണ്ണം കുറയ്ക്കാനും കൂട്ടാനും ആളുകള്‍ ഓടി നടക്കുന്ന ഈ കാലത്ത്, സ്വന്തം ശരീരം ഭംഗി ഉള്ളത് ആകാന്‍ ആഗ്രഹിക്കാത്തവരും വിരളമാണെന്ന് സീമ പറയുന്നു. അവനവനു അവന്റെ ശരീരഭാഗങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നെ പോലെ ഇരിക്കണം എന്ന് ആഗ്രഹിക്കാത്തവരും പരിശ്രമിക്കാത്തവരും വിരളമാണ്.

ജീവിതം നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കുമ്പോള്‍ ആണ് സുന്ദരം ആകുന്നത് എന്നും അല്ലാതെ മറ്റുള്ളവരുടെ ആഗ്രഹങ്ങളും സന്തോഷങ്ങളും കളഞ്ഞ് നമ്മള്‍ മാത്രം സന്തോഷിക്കണം എന്ന ചിന്ത ശരിയല്ലെന്നും സീമ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു, നിരവധിപ്പേരാണ് താരത്തിന്റെ പോസ്റ്റിനെ അനുകൂലിച്ച് കമന്റുകള്‍ പങ്കുവെയ്ക്കുന്നത്.

Previous articleഒരു ദിവസം ഗുരുവായൂരപ്പനൊപ്പം! അനുശ്രീയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍!
Next articleആ ചിരിയാണ് സാറേ മെയിന്‍..! സോഷ്യല്‍ മീഡിയയില്‍ തരംഗമായി മമ്മൂക്കയുടെ പുതിയ ഫോട്ടോ!