ട്രക്കിന് മുകളിലേക്ക് ബൈക്കില്‍ പറന്ന് ആക്ഷന്‍ ഹീറോ കിങ് ഖാന്‍!!!

നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിങ് ഖാന്‍ ഷാരൂഖ് ഖാന്‍ പത്താനിലൂടെ തിരിച്ചെത്തുകയാണ് സിനിമാലോകത്തിലേക്ക്. ആക്ഷന്‍ ഹീറോ ആയിട്ടാണ് കിങ് ഖാന്റെ തിരിച്ചുവരവ് എന്നത് ശ്രദ്ധേയമാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താന്‍.…

നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിങ് ഖാന്‍ ഷാരൂഖ് ഖാന്‍ പത്താനിലൂടെ തിരിച്ചെത്തുകയാണ് സിനിമാലോകത്തിലേക്ക്. ആക്ഷന്‍ ഹീറോ ആയിട്ടാണ് കിങ് ഖാന്റെ തിരിച്ചുവരവ് എന്നത് ശ്രദ്ധേയമാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താന്‍. ചിത്രം ജനുവരി 25നാണ് പ്രദര്‍ശനത്തിനെത്തുന്നത്. ദീപിക പദുകോണ്‍ ആണ് നായികയായി എത്തുന്നത്.ചിത്രത്തില്‍ നടന്‍ ജോണ്‍ എബ്രഹാമും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

പത്താന്‍ റിലീസിനൊരുങ്ങിയിരിക്കുമ്പോള്‍ ചിത്രത്തിലെ ആകാംക്ഷജനിപ്പിക്കുന്ന സംഘട്ടനരംഗങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റ് തരുണ്‍ ആദര്‍ശാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

എസ്ആര്‍കെയുടെ ബൈക്കിലുളള സംഘട്ടനരംഗത്തിന്റെ ചിത്രമാണ് പുറത്തുവന്നത്. ട്രക്കിന് മുകളില്‍ ബൈക്കുമായിട്ടാണ് കിങ് ഖാന്റെ എന്‍ട്രി. ആക്ഷന്‍ ഹീറോ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.ഈ ചിത്രത്തിനോടൊപ്പം പത്താനിലെ രണ്ട് രംഗങ്ങളും ചിത്രങ്ങളും തരുണ്‍ പങ്കുവച്ചു.

‘എട്ട് രാജ്യങ്ങളിലായി പത്താന്‍… ഇന്ത്യ, സ്‌പെയിന്‍, യു.എ.ഇ, തുര്‍ക്കി, റഷ്യ, സൈബീരിയ, ഇറ്റലി, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍ എന്നീ എട്ട് രാജ്യങ്ങളിലാണ് പത്താന്‍ ഷൂട്ട് ചെയ്തത്. 2023ജനുവരി 25ന് ഹിന്ദി,തമിഴ്, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യും’- എന്നു പറഞ്ഞാണ് തരുണ്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.

എസ്.ആര്‍.കെയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നത്. ടീസറിന് മികച്ച അഭിപ്രായഭമായിരുന്നു ലഭിച്ചത്. ഷാരൂഖ് ഖാനോടൊപ്പം തോക്കേന്തി നില്‍ക്കുന്ന ദീപികയും ജോണ്‍ എബ്രഹാമുമുള്ള പോസ്റ്ററും പുറത്തുവന്നിരുന്നു. ആ പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു.