വിവാഹമേ വേണ്ടെന്ന് പറഞ്ഞ ഷാജി കൈലാസ് എങ്ങനെയാണ് ആനിയെ പ്രണയിച്ചത്

ഷാജി കൈലാസ് – ആനി പ്രേക്ഷകരുടെ പ്രിയതാരദമ്പതികളാണ്. വിവാഹത്തോടെ അഭിനയത്തോട് ബൈ പറഞ്ഞ് ആനി കുടുംബിനിയായി തുടരുകയാണ്. എങ്കിലും പാചകഷോകളുമായി ആനി ടിവിയില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ, ഷാജി കൈലാസ് വിവാഹത്തെ കുറിച്ച് പറഞ്ഞ…

ഷാജി കൈലാസ് – ആനി പ്രേക്ഷകരുടെ പ്രിയതാരദമ്പതികളാണ്. വിവാഹത്തോടെ അഭിനയത്തോട് ബൈ പറഞ്ഞ് ആനി കുടുംബിനിയായി തുടരുകയാണ്. എങ്കിലും പാചകഷോകളുമായി ആനി ടിവിയില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്.
ഇപ്പോഴിതാ, ഷാജി കൈലാസ് വിവാഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

ഷാജിയുടെ വാക്കുകള്‍,
ഞാന്‍ വിവാഹം കഴിക്കില്ല, വിവാഹജീവിതം ഞാനിഷ്ടപ്പെടുന്നില്ല. എന്ത് വന്നാലും ഞാന്‍ വിവാഹം കഴിക്കില്ല. അങ്ങനെ വിവാഹം ചെയ്യേണ്ടി വന്നാല്‍ ഞാന്‍ പിന്നെ ആ സ്ത്രീയുടെ കൂടെ കാണില്ല..

എന്നാല്‍ ഇതിന് മറുപടിയായി നീ കല്യാണം കഴിക്കും ബെറ്റ് വെച്ചോളൂ എന്നായിരുന്നു ലാലു അലക്‌സ് ഷാജി കൈലാസിനോട് പറഞ്ഞത്. അങ്ങനെയിരിക്കെയാണ് ഷാജിയും ആനിയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. എന്തായാലും ഇരുവരും ഒളിച്ചോടി വിവാഹിതരാകുകയായിരുന്നു.