ഭാവന നായിക! ഷാജി കൈലാസിന്റെ ‘ഹണ്ട്’ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും

ഷാജി കൈലാസിന്റെ പുതിയ ചിത്രം ‘ഹണ്ടില്‍’ നായകയായി ഭാവന. സിനിമയുടെ ചിത്രീകരണം ഈ മാസം 26ന് ആരംഭിക്കും. പാലക്കാടായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷന്‍. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ഹണ്ട് നിര്‍മ്മിക്കുന്നത്. അതിഥി…

ഷാജി കൈലാസിന്റെ പുതിയ ചിത്രം ‘ഹണ്ടില്‍’ നായകയായി ഭാവന. സിനിമയുടെ ചിത്രീകരണം ഈ മാസം 26ന് ആരംഭിക്കും. പാലക്കാടായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷന്‍. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ഹണ്ട് നിര്‍മ്മിക്കുന്നത്. അതിഥി രവി, ചന്ദുനാഥ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ നിഖില്‍ ആനന്ദിന്റേതാണ് സിനിമയുടെ തിരക്കഥ.

നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് ഭാവന മലയാളസിനിമയിലേക്ക് തിരിച്ചെത്തിയത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രത്തിലൂടെയാണ് ഭാവന വീണ്ടും മലയാളത്തില്‍ സജീവമായത്. ചിത്രത്തില്‍ ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് രചനയും, എഡിറ്റിംഗും, സംവിധാനവും നിര്‍വ്വഹിച്ചത്.

അതേസമയം, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാജി കൈലാസും ഭാവനയും ഒന്നിക്കുന്ന ചിത്രമാണ് ഹണ്ട്. 2006-ല്‍ പുറത്തിറങ്ങിയ ‘ചിന്താമണി കൊലക്കേസാ’യിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. സുരേഷ് ഗോപിയായിരുന്നു ചിത്രത്തില്‍ നായകന്‍. ചിന്താമണി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്.

അതേസമയം, ഷാജി കൈലാസിന്റെ പുതിയ ചിത്രം ‘കാപ്പ’ ഡിസംബര്‍ 22 ന് തിയ്യറ്ററിലെത്തും. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ കഥയാണ് കാപ്പ പറയുന്നത്. പൃഥ്വിരാജ്, ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്.