നന്ദഗോപാല്‍ മാരാരുണ്ടായിട്ടും ഇന്ദുചൂഡന്‍ എന്തുകൊണ്ട് ജയിലില്‍ കിടന്നു; സോഷ്യല്‍ മീഡിയയുടെ സംശയത്തിന് ഷാജി കൈലാസിന്റെ മറുപടിയിങ്ങനെ

പൃഥിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് കടുവ. ഷാജി കൈലാസ് നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി…

പൃഥിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് കടുവ. ഷാജി കൈലാസ് നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 2000ല്‍ പുറത്തിറങ്ങിയ നരസിംഹം എന്ന സിനിമയെക്കുറിച്ച് ചില സംശയങ്ങള്‍ ഉന്നയിക്കുകയാണ് ആരാധകര്‍.
മോഹന്‍ലാലിന്റെ ഏറ്റവും ജനപ്രീതിയുള്ള ചിത്രങ്ങളിലൊന്നായ നരസിംഹത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയിരുന്നു. നന്ദഗോപാല്‍ മാരാര്‍ എന്ന വക്കീലായാണ് മമ്മൂട്ടി എത്തിയത്. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ വക്കീലായിരുന്നു മമ്മൂട്ടിയുടെ നന്ദഗോപാല്‍ മാരാര്‍ എന്ന കഥാപാത്രം. ഇത്രയും മികച്ച വക്കീല്‍ സുഹൃത്തായിട്ടുണ്ടായിരുന്നിട്ടും ഇന്ദുചൂഡന്‍ എന്തുകൊണ്ടാണ് ആറ് വര്‍ഷം ജയിലില്‍ കിടന്നു എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ആരാധകരുടെ ഈ സംശയത്തിന് മറുപടി നല്‍കുകയാണ് ഷാജി കൈലാസ് ഇപ്പോള്‍. ‘ജയിലില്‍ കിടക്കുമ്പോള്‍ ഇന്ദുചൂഡന്‍ ആരെയും സ്വാധീനിക്കാന്‍ പോയിട്ടില്ല. ചെയ്യാത്ത കുറ്റത്തിനാണ് അയാള്‍ ജയിലില്‍ കിടക്കുന്നത്. അച്ഛന്‍ കംപ്ലീറ്റ് ലോക്ക്ഡായി. അച്ഛന് പ്രശ്നമുണ്ടാകുമ്പോള്‍ അദ്ദേഹത്തെ ജയിലില്‍ കേറ്റാന്‍ പാടില്ല. തനിക്ക് ഒരു പ്രശ്നമുണ്ടായാല്‍ താന്‍ സഹിച്ചോളാം. പക്ഷേ അച്ഛന് പ്രശ്നമുണ്ടാവാന്‍ പാടില്ല. ആ സാഹചര്യത്തിലാണ് സുഹൃത്തായ നന്ദഗോപാല്‍ മാരാരെ ഇന്ദുചൂഡന്‍ സമീപിക്കുന്നത്.’ എന്നാണ് ഷാജി കൈലാസ് പറഞ്ഞത്.