ഇന്ത്യയിലെ ഏറ്റവും വലിയ ലക്ഷ്വറി ആല്‍ബം; 12 ലക്ഷത്തിന്റെ ‘ചിത്രക്കൂട്’ തൃശൂര്‍ സ്വദേശികള്‍ക്ക് സ്വന്തം

കല്യാണ ആല്‍ബം എങ്ങനെ വ്യത്യസ്തമാക്കാമെന്നായിരുന്നു ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രഫറായി പ്രവര്‍ത്തിച്ച ഷാലു പേയാടിന്റെ ചിന്ത. വിവാഹഫോട്ടോകള്‍ക്കു മാത്രമായി ഒരു മനോഹരമായ അലമാര. ജീവിതത്തിലെ അമൂല്യമായ നിമിഷങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടുന്ന തരത്തില്‍…

കല്യാണ ആല്‍ബം എങ്ങനെ വ്യത്യസ്തമാക്കാമെന്നായിരുന്നു ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രഫറായി പ്രവര്‍ത്തിച്ച ഷാലു പേയാടിന്റെ ചിന്ത. വിവാഹഫോട്ടോകള്‍ക്കു മാത്രമായി ഒരു മനോഹരമായ അലമാര. ജീവിതത്തിലെ അമൂല്യമായ നിമിഷങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടുന്ന തരത്തില്‍ എന്നെന്നും സൂക്ഷിക്കാന്‍ ഒരിടം. അതുപ്രകാരം ഷാലു ‘ചിത്രക്കൂട്’ എന്ന ആശയത്തിലെത്തി. എന്നാല്‍ ഈ ആല്‍ബത്തിന് നല്ല ചെലവുണ്ടായിരുന്നു. ഏകദേശം 12 ലക്ഷം രൂപ.

ചെലവ് പ്രശ്‌നമല്ലെന്നും വര്‍ക് ഏറ്റവും മികച്ചതായിരിക്കണം എന്നും പറഞ്ഞ് തന്റെ മുന്നിലെത്തിയ തൃശൂര്‍ സ്വദേശികളായ ഡോ. പ്രവീണ്‍ റാണയോടും ഭാര്യ വായനചന്ദ്രനോടും ഷാലു തന്റ ആശയം പങ്കുവെച്ചു. ഇരുവര്‍ക്കും ചിത്രക്കൂട് ആശയം ഇഷ്ടമായി. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ലക്ഷ്വറി കസ്റ്റമൈസ്ഡ് ഇക്കോ ഫ്രണ്ട്ലി വുഡന്‍ വെഡിംഗ് ആല്‍ബത്തിന് വഴിയൊരുങ്ങി.

അലമാരയ്ക്കുള്ളിലെ കല്യാണ ആല്‍ബം ഈട്ടിത്തടിയില്‍ ആണ് തീര്‍ത്തത്. നാല് അറകളാണിതിനുള്ളത്. ആല്‍ബം, പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവ വയ്ക്കാനുള്ളതാണിത്. അലമാരയിലെ ക്യു.ആര്‍ കോഡ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് ഫോട്ടോസും വീഡിയോസും കാണാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ഇന്‍ഡോട്ടാണ് കല്യാണ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്.

ഈ ആല്‍ബം വധൂവരന്മാര്‍ക്ക് കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. സിനിമാസംവിധായകന്‍ എന്‍.എം. ബാദുഷ, രാഷ്ട്രീയ പ്രവര്‍ത്തകന്‍ സന്ദീപ് ജി. വാര്യര്‍, ചലച്ചിത്ര സംവിധായകന്‍ കണ്ണന്‍ താമരക്കുളം, ഇന്‍ഡോട്ട് സ്റ്റുഡിയോ ആല്‍ബം മേക്കര്‍ പ്രവീണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.