സാരിയില്‍ നിങ്ങള്‍ തന്നെ സുന്ദരി! നീല സാരിയിലുള്ള ഷംന കാസിമിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍!

തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയാണ് ഷംന കാസിം. മോഡലിംഗ് രംഗത്തും മികവ് തെളിയിച്ച താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറുന്നത്. നീല സാരിയില്‍ അതീവ സുന്ദരിയായി താരത്തെ കാണപ്പെട്ടു. ചിത്രങ്ങള്‍ ഷംന…

തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയാണ് ഷംന കാസിം. മോഡലിംഗ് രംഗത്തും മികവ് തെളിയിച്ച താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറുന്നത്. നീല സാരിയില്‍ അതീവ സുന്ദരിയായി താരത്തെ കാണപ്പെട്ടു. ചിത്രങ്ങള്‍ ഷംന കാസിം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചതോടെ, കമന്റുകള്‍ രേഖപ്പെടുത്തി ആരാധകരും എത്തുകയാണ്. സാരിയില്‍ നിങ്ങള്‍ തന്നെ സുന്ദരി എന്നാണ് നടിയോടായി ആരാധകര്‍ പറയുന്നത്.

ഇസ്സ ഡിസൈന്‍സ് ആണ് താരത്തിന് വസ്ത്രം ഒരുക്കിയത്. വി കാപ്ച്ചുവേഴ്‌സ് ഫോട്ടോഗ്രാഫിയാണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.
അതേസമയം, താരത്തിന്റെ വിവാഹത്തെ കുറിച്ചും ആരാധകര്‍ ചോദിക്കുന്നുണ്ട്്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ മാല കെട്ടല്‍ സെറിമണിയുടെ ഫോട്ടോകള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ജീവിത പങ്കാളി.

തിരക്കുകള്‍ക്കിടയിലും തന്റെ പാഷനെ ചേര്‍ത്ത് പിടിച്ചാണ് ഷംന മുന്നോട്ട് പോകുന്നത്. മലയാളത്തിലേതിനേക്കാള്‍ ഇതര ഭാഷാ രംഗത്ത് ഏറെ സ്വീകാര്യത നേടിയ നടിയാണ് ഷംന. ഇതേ കുറിച്ച് താരം തന്നെ പലയാവര്‍ത്തി തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാള ചിത്രത്തില്‍ ഏറെ നാളായി താരം സിനിമ ചെയ്തിട്ട്… ഇപ്പോള്‍ വൃതം എന്ന് പേരിട്ടിരിക്കുന്ന ഒരു സിനിമയില്‍ ഷംന അഭിനയിക്കുന്നുണ്ട്

എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, തമിഴിലും തെലുങ്കിലും താരത്തിന്റെ പുതിയ സിനിമകള്‍ എത്തുന്നുണ്ട്. പടം പേസും, പിസാസ്, ദാസാറ,ബാക്ക് ഡോര്‍ എന്നിവയാണ് താരത്തിന്റേതായി ചിത്രീകരണം കഴിഞ്ഞിരിക്കുന്ന സിനിമകള്‍.