ആഹാരത്തിൽ തുപ്പുന്നതിലും ഭേദം നിങ്ങൾ രക്തദാനം ചെയ്‌തു കാണിക്കു…

പൊതുജനങ്ങൾക്കായി തയാറാക്കിയ ബിരിയാണി ചോറിലും ഇറച്ചിയിലും തുപ്പിയ ഉസ്താദിന് മറുപടി നൽകിയിരിക്കുകയാണ് ഷിംന അസീസ്. തയാറാക്കിയ ബിരിയാണി ചോറിലും ഇറച്ചിയിലും തുപ്പിയ ഉസ്താദിനെ ആക്ട് പ്രകാരവും, കോവിഡ് നിയമ പ്രകാരവും അറസ്റ്റ് ചെയ്യണം ആവശ്യവും…

പൊതുജനങ്ങൾക്കായി തയാറാക്കിയ ബിരിയാണി ചോറിലും ഇറച്ചിയിലും തുപ്പിയ ഉസ്താദിന് മറുപടി നൽകിയിരിക്കുകയാണ് ഷിംന അസീസ്. തയാറാക്കിയ ബിരിയാണി ചോറിലും ഇറച്ചിയിലും തുപ്പിയ ഉസ്താദിനെ ആക്ട് പ്രകാരവും, കോവിഡ് നിയമ പ്രകാരവും അറസ്റ്റ് ചെയ്യണം ആവശ്യവും ഉയരുകയാണ്‌. ഇപ്പോഴും ഉസ്താദിനെ എന്താണ് അറസ്റ്റ് ചെയ്യാത്തത് എന്നാണ് പലരും ചോദിക്കുന്നത്. ഈ കോവിഡ് കാലത്താണ് ഉസ്താദ് തുപ്പിയിട്ട ഭക്ഷണം പൊതു സമൂഹത്തിന് നൽകിയത്. ഇതിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് സ്വയമേ കേസെടുക്കാവുന്നതാണ്. ഈ വിഷയത്തിൽ ഡോക്ടര്‍ ഷിംന സോഷ്യൽ മീഡിയിൽ പങ്ക് വെച്ച കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്.

നമ്മുടെയൊക്കെ വായിൽ ഉല്പാദിപ്പിക്കപ്പെടുന്നൊരു സ്രവമാണ് തുപ്പൽ. അശ്രദ്ധമായി അവിടെയും ഇവിടെയും ഒക്കെ തുപ്പുമ്പോഴോ, സംസാരിക്കുമ്പോളും ചുമക്കുമ്പോഴും ഊതുമ്പോഴും മറ്റും അന്തരീക്ഷത്തിലേക്ക് തെറിക്കുന്ന തുപ്പൽ കണികകൾ വഴിയും ഒക്കെ പകരുന്ന ഒരുപാട് രോഗങ്ങളുണ്ട്. പലതും മരണത്തിന് വരെ കാണണമാവുന്ന ഗുരുതരരോഗങ്ങളാണ്. അതുകൊണ്ട് തന്നെ നിങ്ങൾ കഴിക്കാൻ പോവുന്ന ഭക്ഷണത്തിൽ ആരെങ്കിലും തുപ്പുകയോ ഊതുകയോ ചെയ്യുന്നത് കാര്യങ്ങൾ എത്രത്തോളം സീരിയസ് ആക്കിയേക്കാം എന്ന ബോധം ഉണ്ടാവുന്നത് വളരെ നല്ലതാണ്. സന്ദർഭത്തിനനുസരിച്ച് വേണ്ടത് പോലെ കൈകാര്യം ചെയ്യുക. ആർക്കെങ്കിലും ഇങ്ങനെ ഭക്ഷണത്തിൽ തുപ്പാൻ തോന്നുമ്പോൾ പകരം ശരീരത്തിലെ മറ്റൊരു സ്രവമായ രക്തം ദാനം ചെയ്യുക. അത് ജീവദാനമാണ്. നന്ദി.