ഓണ്‍ലൈന്‍ മീഡിയകളോട് മാപ്പ് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ..!

ഓണ്‍ലൈന്‍ മീഡിയകളെ അടച്ചാക്ഷേപിച്ച വിവാദത്തില്‍ ഓണ്‍ലൈന്‍ മീഡിയകളോട് മാപ്പ് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. കുടുക്ക് എന്ന് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിലാണ് എന്റെ വാക്കുകള്‍ നിങ്ങള്‍ക്ക് വിഷമം ഉണ്ടാക്കിയെങ്കില്‍ മാപ്പ് പറയുന്നു എന്ന് താരം പറഞ്ഞത്. പക്ഷേ തെറ്റ് കണ്ടാല്‍ ഇനിയും ഞാന്‍ പ്രതികരിക്കുമെന്നും ഷൈന്‍ പറഞ്ഞു. ഓണ്‍ലൈന്‍ മീഡിയകളെ ഒന്നടങ്കം തള്ളിപ്പറയേണ്ട അവസ്ഥ എനിക്ക് വന്ന് ചേര്‍ന്നതാണ്.

കാലിന്റെ ലിഗമെന്റ് തെറ്റി മരുന്നിന്റെ സെഡേഷനിലും ഓടി നടന്ന് താന്‍ അഭിമുഖങ്ങള്‍ കൊടുത്തു.. പക്ഷേ.. അന്ന് വെള്ളമടിച്ചാണ് താന്‍ അഭിമുഖങ്ങളില്‍ പങ്കെടുത്തത് എന്ന് ചിലര്‍ എഴുതി അതിലുള്ള വിഷമവും രോഷവും അദ്ദേഹം അറിയിച്ചു… പക്ഷേ സത്യം എന്താണെന്ന് നിങ്ങള്‍ എഴുതിയില്ല എന്നും അദ്ദേഹം പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.. എന്നാല്‍ തെറ്റായ വാര്‍ത്തകള്‍ ഞങ്ങള്‍ കൊടുത്തിട്ടില്ലെന്നും .. സത്യമെന്താണെന്ന് എഴുതിയിരുന്നു എന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ അത് കണ്ടിരുന്നില്ല എന്നായിരുന്നു ഷൈന്‍ ടോം ചാക്കോ അപ്പോള്‍ കൊടുത്ത മറുപടി.

സിനിമയുടെ പ്രമോഷന് വേണ്ടി പ്രേക്ഷകരെ സ്വാധീനിക്കുന്നതില്‍ വലിയൊരു ഭാഗം വഹിക്കുന്നത് ഓണ്‍ലൈന്‍ മീഡിയകളാണെന്നും നവ മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു.. രണ്ട് മൂന്ന് സാറ്റ്‌ലൈറ്റ് ചാനലുകള്‍ ഒഴിച്ചാല്‍ ഇവിടെ വന്നിരിക്കുന്നവര്‍ എല്ലാം ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് എന്നും…. അവര്‍ ചൂണ്ടിക്കാട്ടി.. അപ്പോള്‍ നിങ്ങളോട് ഞാന്‍ എപ്പോഴും സഹകരിച്ചിട്ടില്ലേ.. അഭിമുഖങ്ങള്‍ തന്നിട്ടില്ലേ എന്നുമായിരുന്നു ഷൈനിന്റെ മറുപടി.. നിങ്ങളില്‍ ചിലര്‍ എന്നെ കുറിച്ച് തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു..

അതോടെ വീട്ടില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് അറിയാമോ.. വീണ്ടും ആള്‍ക്കാരെ കൊണ്ട് പറയിപ്പിക്കുകയാണോ എന്ന് വീട്ടുകാര്‍ വരെ ചോദിച്ചു എന്നാണ് താരം പറയുന്നത്. എന്തായാലും രണ്ട് കൂട്ടര്‍ക്കും വന്ന് വിഷമങ്ങള്‍ പറഞ്ഞ് തീര്‍ത്തിട്ട് പോയാല്‍ മതി എന്ന് പറഞ്ഞ താരം.. തന്റെ ഭാഗത്ത് നിന്ന് നിങ്ങള്‍ക്കുണ്ടായ വിഷമത്തിന് മാപ്പ് എന്നും പറഞ്ഞു.

Previous articleഇട്ടത് ഇടല്ലേ മമ്മൂക്ക…! ഫ്രഷ് ഇടൂ, ഫേസ്ബുക്ക് തന്നെ അടിച്ച് പോട്ടെ..!
Next articleഅതോണ്ട് അല്ലേ ഇടിക്കാൻ നിന്നവൻ്റെ കൂടെ നിക്കുന്നവനെ ഞാൻ ആദ്യം ഇടിച്ചത്! ‘തല്ലുമാലയ്ക്ക്’ ആന്റണിയുടെ കമന്റ്