മകൾക്ക് വേണ്ടിയിട്ടാണ് ആ തീരുമാനം എടുത്തത്, അവൾ നന്നായി വളരണം എന്ന് കരുതി

‘സു സു സുധി വാത്മീകം’, ‘ഇടി’, ‘ലൂസിഫര്‍’ എന്നീ സിനിമകളിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ നടി ശിവദ ഓണനാളിലാണ് താൻ അമ്മയായ വിവരം തൻ്റെ ആരാധകരുമായി പങ്കുവെച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് കുഞ്ഞതിഥി…

‘സു സു സുധി വാത്മീകം’, ‘ഇടി’, ‘ലൂസിഫര്‍’ എന്നീ സിനിമകളിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ നടി ശിവദ ഓണനാളിലാണ് താൻ അമ്മയായ വിവരം തൻ്റെ ആരാധകരുമായി പങ്കുവെച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയതിൻ്റെ സന്തോഷം നടി ആരാധകരുമയി പങ്കുവെച്ചതിന് ശേഷം ചുരുക്കം ചില പൊതു പരിപാടികളിലും നടി പങ്കെടുത്തിരുന്നു.സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം, ശിവദ പങ്കുവെക്കുന്ന പോസ്റ്റുകൾ  എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ തനിക്ക് ലഭിച്ച അവസരങ്ങളെക്കുറിച്ച് പറയുകയാണ് താരം, വിവാഹശേഷം സാധാരണ നടിമാർക്ക് വിവാഹശേഷം അവസരങ്ങൾ ലഭിക്കാറില്ല,

എന്നത് തനിക്ക് അങ്ങനെ ആയിരുന്നില്ല വിവാഹശേഷം ആണ് തനിക്ക് അവസരങ്ങൾ ലഭിച്ചത് എന്ന് ശിവദ പറയുന്നു, മകൾ ജനിച്ച സമയത്ത് എനിക്ക് വലിയ മൂന്നു അവസരങ്ങൾ ലഭിച്ചിരുന്നു എന്നാൽ എനിക്ക് അത് ചെയ്യാൻ സാധിച്ചില്ല, മകളുടെ കാര്യം നോക്കാതെ ആ പ്രോജക്ട് ഏറ്റെടുക്കാൻ എനിക്ക് സാധിച്ചില്ല എന്ന് ശിവദ പറയുന്നു.ഇപ്പോഴിതാ മാതൃത്വം എത്രത്തോളം മനോഹരമാണെന്ന് അറിഞ്ഞ നിമിഷത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി. അരുന്ധതിയുടെ ജനനം എത്രത്തോളം ആഗ്രഹിച്ച് നടന്നതാണെന്നും ശിവദ പറയുന്നു. തിരക്കുകളില്‍ നിെൈന്നാക്കെ ഒഴിഞ്ഞ് വളരെ സമാധാനത്തോടെയാണ് ഞാന്‍ അമ്മയാകാനായി തയ്യാറെടുത്തത്. ഭര്‍ത്താവായ മുരളിയ്‌ക്കൊപ്പം ചെന്നൈയിലുള്ളപ്പോഴാണ് ആ സന്തോഷ വാര്‍ത്ത എത്തുന്നത്. പക്ഷേ കുറച്ച് ദിവസത്തിനുള്ളില്‍ മുരളിയ്ക്ക് വിദേശത്തേക്ക് പോകേണ്ടി വന്നു. അതുകൊണ്ട് ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ ഞാന്‍ തനിച്ചാണ് ആസ്വദിച്ചത്.

സംഭവം വലിയ സന്തോഷമാണെങ്കിലും മൂന്ന് മാസം കഴിഞ്ഞ് വീട്ടില്‍ അറിയിച്ചാല്‍ മതിയെന്നായിരുന്നു ഞങ്ങളുടെ തീരുമാനം.അരുന്ധതിയിലൂടെ അവളുടെ അമ്മയായി എന്റെ വളര്‍ച്ചയും തുടങ്ങി. പണ്ട് മുതലേ ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ള കാര്യമാണ് കുഞ്ഞുങ്ങളെ ഒന്നും നിര്‍ബന്ധിച്ച് പഠിപ്പിക്കില്ല എന്ന്. ഏതുകാര്യത്തിനായാലും നമ്മള്‍ അവരെ ചീത്ത പറഞ്ഞാലോ അടി കൊടുത്താലോ ഒന്നും അവര്‍ അനുസരിക്കണം എന്നില്ല. പകരം നമ്മള്‍ റോള്‍മോഡലുകള്‍ ആവണം. ഞാനിപ്പോള്‍ മൊബൈല്‍ ഉപയോഗം വളരെ കുറച്ചു. കാരണം എപ്പോഴും മൊബൈല്‍ നോക്കിയിരിക്കുന്ന അമ്മയെ കണ്ട് പഠിച്ചാല്‍ അതേ അവളും ആവര്‍ത്തിക്കൂ.. പിന്നീട് കുഞ്ഞിനെ ചീത്ത പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഭാവിയ്ക്കായുള്ള നല്ല വഴിയേ അവര്‍ നടക്കണമെങ്കില്‍ ആ വഴിയെ ആദ്യം നമ്മള്‍ നടക്കണമെന്നും ശിവദ പറയുന്നു.