51 ന്റെ നിറവിലും മായാത്ത സൗന്തര്യം ശോഭനയുടെ ഫോട്ടോഷൂട് കാണാം !

ഏകദേശം 230 ൽ അധികം ചലച്ചിത്രങ്ങളുടെ ഭാഗമായ നടിയാണ് ശോഭന. 90 കളിൽ തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങിയ ശോഭന അഭിനേത്രിയായും നർത്തകിയായും എല്ലാം തിളങ്ങി.തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ , ഇംഗ്ലീഷ് ചിത്രങ്ങളിലും…

ഏകദേശം 230 ൽ അധികം ചലച്ചിത്രങ്ങളുടെ ഭാഗമായ നടിയാണ് ശോഭന. 90 കളിൽ തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങിയ ശോഭന അഭിനേത്രിയായും നർത്തകിയായും എല്ലാം തിളങ്ങി.തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ , ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയമികവ് തെളിയിച്ചു ശോഭന. മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരത്തിന് രണ്ടുതവണ അർഹയായി, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരന്റെ പുത്രിയാണ് ശോഭന. 1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.

തുടർന്നിങ്ങോട്ട് നിരവധി ഹിറ്റ് ചലച്ചിത്രങ്ങൾ. അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്ന താരം കഴിഞ്ഞിടയ്ക്ക് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തന്റെ തിരിച്ചുവരവ് നടത്തിയിരിയ്ക്കുകയാണ്. ഇന്നിപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട് ആണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. ഗൃഹലക്ഷ്മിയുമായി നടത്തിയ ഫോട്ടോഷൂട്ടിൽ ആണ് താരം തിളങ്ങിയത്. പല തരത്തിലുള്ള വേഷങ്ങൾ ധരിച്ചുള്ള ശോഭനയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറലായി കഴിഞ്ഞു. ഇപ്പോൾ താരം ദുൽഖർ ചിത്രത്തിന് ശേഷം ഇടവേള എടുത്തിരിക്കുകയാണെങ്കിലും ശക്തമായ വേഷണങ്ങളുമായി വീണ്ടും മലയാളി പ്രേക്ഷകരെ വിസ്മയിപ്പിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.