ഇന്ത്യക്കാരെ വളരെയധികം സ്നേഹിക്കുന്ന ഏറ്റവും ഭാഗ്യവാനായ പാകിസ്ഥാൻക്കാരൻ താൻ മാത്രമാണെന്ന് ഷുഹൈബ് അക്തര്‍.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം എന്നും ആവേശത്തോടെ തന്നെയാണ് എല്ലാവരും കണ്ടിരുന്നത്.അത് കൊണ്ട് തന്നെ വളരെ വാശിയുടെയും സമ്മർദ്ദത്തിന്റെയും ഏറ്റവും വലിയ ക്രിക്കറ്റ് മത്സരം തന്നെയാണിത്.വളരെ പ്രധാനമായും ഇന്ത്യൻ താരങ്ങൾ പാകിസ്ഥാനില്‍  വളരെയധികം…

Shoaib-Akhtar001

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം എന്നും ആവേശത്തോടെ തന്നെയാണ് എല്ലാവരും കണ്ടിരുന്നത്.അത് കൊണ്ട് തന്നെ വളരെ വാശിയുടെയും സമ്മർദ്ദത്തിന്റെയും ഏറ്റവും വലിയ ക്രിക്കറ്റ് മത്സരം തന്നെയാണിത്.വളരെ പ്രധാനമായും ഇന്ത്യൻ താരങ്ങൾ പാകിസ്ഥാനില്‍  വളരെയധികം ആരാധരുണ്ട്. ഇപ്പോളിതാ പാകിസ്ഥാന്‍ ആരാധകര്‍ ഏറ്റവുമധികം ഇഷ്ട്ടപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ആരാണെന്ന് തുറന്ന് പറയുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ഇതിഹാസം ഷുഹൈബ് അക്തര്‍.

Shoaib Akhtar1
Shoaib Akhtar1

പാകിസ്ഥാനിൽ ആരും തന്നെ ഇന്ത്യ മികച്ച ടീം അല്ലെന്ന് പറയുകയില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മിക്ക താരങ്ങളെയും പാകിസ്ഥാന്‍ ജനങ്ങൾ കൂടുതൽ ഇഷ്ട്പ്പെടുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയെ ഏറ്റവും മഹാനായ കളിക്കാരനായി തന്നെയാണ് ഇവിടുത്തെ ജനങ്ങൾ കാണുന്നത്. അതെ പോലെ തന്നെയാണ് രോഹിത് ശർമ്മയും.ചില വ്യക്തികൾക്ക് രോഹിത് തന്നെയാണ് ഏറ്റവും മികച്ച കളിക്കാരൻ. പാകിസ്ഥാനിലെ ജനങ്ങൾ കരുതുന്നത് ഇന്ത്യയുടെ ഇന്‍സമാം ഉല്‍ ഹക്കാണ് രോഹിത് ശർമ്മ എന്നാണ്.പാകിസ്ഥാനില്‍ ഋഷഭ് പന്തിനും സൂര്യകുമാര്‍ യാദവിനും വളരെ മികച്ച ആരാധകർ തന്നെയുണ്ടെന്ന് ഷുഹൈബ് അക്തര്‍ വ്യക്തമാക്കുന്നു.

Shoaib Akhtar2
Shoaib Akhtar2

നിങ്ങൾക്ക് എന്റെ വീഡിയോ കണ്ടാൽ തന്നെ മനസ്സിലാകും.അതിൽ ഒരു തരി പോലും വെറുപ്പിന്റെ അംശമില്ല.അത് കൊണ്ട് തന്നെ ആ വീഡിയോയുടെ താഴെ വളരെ മോശപ്പെട്ട കമന്റുകൾ ഒന്നും തന്നെ വരാറില്ല.മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ എന്റെ അഭിപ്രായങ്ങള്‍ക്ക് ഒരിക്കലും ഒരു തരത്തിലും പക്ഷപാതം ഉണ്ടാകരുത്.ഇന്ത്യയിൽ എനിക്ക് നിരവധി ആരാധകരുണ്ട്.ഇന്ത്യക്കാര്‍ വളരെയധികം സ്‌നേഹിക്കുന്ന ഏറ്റവും ഭാഗ്യവാനായ പാകിസ്ഥാന്‍ താൻ ആണെന്ന് താരം പറയുന്നു. അതെ പോലെ അവരുടെ ഏറ്റവും വലിയ വികാരങ്ങൾ വ്രണപ്പെടുവാൻ ഒരു താൽപര്യവുമില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം ഷുഹൈബ് അക്തര്‍ കൂട്ടി ചേർത്തു.