സിബി മലയിൽ ലാലിനെ കളഞ്ഞ് മമ്മൂട്ടിയെ പിടിക്കാൻ ഒരുകാരണമുണ്ട് സിബി മലയിൽ !!

മമ്മൂട്ടി ഒരു തുറന്ന മനസുള്ള വ്യക്തിയാണ്, അതിനാൽ തന്നെ അദ്ദേഹത്തെ സമീപിക്കാനും എളുപ്പമാണ്. ഈ വാക്കുകൾ പ്രശസ്ത സംവിധായകാൻ സിബി മലയിലിന്റേതാണ്. ആറ് വർഷത്തിന് ശേഷമാണ് സിബി മലയിൽ ആസിഫ് അലിയെ നായകനാക്കി കൊത്ത്…

മമ്മൂട്ടി ഒരു തുറന്ന മനസുള്ള വ്യക്തിയാണ്, അതിനാൽ തന്നെ അദ്ദേഹത്തെ സമീപിക്കാനും എളുപ്പമാണ്. ഈ വാക്കുകൾ പ്രശസ്ത സംവിധായകാൻ സിബി മലയിലിന്റേതാണ്. ആറ് വർഷത്തിന് ശേഷമാണ് സിബി മലയിൽ ആസിഫ് അലിയെ നായകനാക്കി കൊത്ത് എന്ന സിനിമ സംവിധാനം ചെയ്യുന്നത്. ഒരു അഭിമുഖത്തിനിടയിൽ ആയിരുന്നു സിബി മലയിൽ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്. മോഹൻലാലുമായി നിരവധി സിനിമകൾ ചെയ്ത് ഹിറ്റുകൾ നേടിയ സിബി ഇപ്പോൾ മോഹൻലാലിനെ വിട്ട് മമ്മൂട്ടിയെ പുകഴ്ത്തുമ്പോൾ അതിനുള്ളിൽ ചില യാഥാർഥ്യങ്ങളും വിമർശങ്ങളും ഒളിഞ്ഞിരിക്കുകയാണ്.

മോഹൻലാലിനായി ദശരഥം സിനിമയുടെ രണ്ടാം ഭാഗം എഴുതി അദ്ദേഹത്തോട് കഥ പറയാൻ ശ്രമിച്ച് പരാജയപ്പെട്ടതാണ് സിബിമലയിൽ, പിന്നീട് മറ്റൊരു സിനിമയും മോഹൻലാലിനായി സിബി തയാറാക്കി അതും മോഹൻലാൽ തയാറാക്കി, അതോടെ മോഹൻലാലിനെ ഒഴിവാക്കി സിബി മമ്മൂട്ടിയിലേക്ക് ചേക്കേറാൻ തയാറായത്. എന്താണ് മോഹൻലാൽ സിബിയെ ഒഴിവാക്കുന്നതിന് കാരണമായി ചിലരൊക്കെ പറയുന്നത് ഇതാണ്, കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി മികച്ച ചിത്രമെന്ന് അവകാശപ്പെടാൻ ഒരു ചിത്രവും ഇല്ല സിബി മലയിലിന്. സിബി മലയിൽ അവസാനമായി മോഹൻലാലിനെ വെച്ച് ഒരുക്കിയ ചിത്രമാണ് ഫ്ലാഷ് എന്നാൽ ഈ ചിത്രവും വിജയം കൈവരിച്ചിരുന്നില്ല.