സുമിത്രയെ ഉപേക്ഷിച്ചതിന് പിന്നാലെ സിദ്ധുവിന്റെ അവസ്ഥ ഇങ്ങനെയായി, സഹിക്കാൻ കഴിയുന്നില്ലെന്ന് ആരാധകർ

പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ…

പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ നിന്നും സുമിത്രയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളുമാണ് പരമ്പരയുടെ പ്രമേയം. ചിത്ര ഷേണായിയുടെ ഗുഡ് പ്രൊഡക്ഷന്‍ കമ്പനി ആണ് കുടുംബവിളക്കിന്‍റെ നിര്‍മ്മാണം. അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്പര യൂട്യൂബിലും ട്രെൻഡിംഗ് ലിസ്റ്റിൽ മുൻ നിരയിൽ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്പരയിൽ സ്ഥിരമായി കഥാപാത്രങ്ങൾ മാറുന്നതിൽ പ്രേക്ഷകർക്ക് ഇഷ്ടക്കേട് തോന്നാറുണ്ട്.

സിനിമകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന നിരവധി താരങ്ങളും കുടുംബവിളക്ക് പരമ്പരയുടെ ഭാഗമായിട്ടുണ്ട്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളായി അടുത്തിടെ സംപ്രേക്ഷണം ചെയ്തിരുന്ന എപ്പിസോഡുകളിൽ അഭിനയിച്ചുകൊണ്ടിരുന്നത്.റേറ്റിങ്ങിൽ ഒന്നാം നിരയിൽ തന്നെ ഉണ്ട് എങ്കിലും പ്രേക്ഷകർ നെഞ്ചേറ്റിയ താരങ്ങളുടെ പിന്മാറ്റം പലപ്പോഴും പ്രേക്ഷകർക്ക് നിരാശ നൽകുന്നതാണ്.പരമ്പരയിൽ അടുത്ത കാലത്തായി സുമിത്രയുടെ ഭർത്താവ് സിന്ധുവും വേദികയും തമ്മിൽ വിവാഹം കഴിച്ചിരുന്നു, പരമ്പരയിൽ ഉണ്ടായ വലിയൊരു ട്വിസ്റ്റയിരുന്നു അത്, പരമ്പരയെ ഒന്നാം റേറ്റിംഗിൽ ഇത് എത്തിക്കുകയും ചെയ്തു, എന്നാൽ ഇവരുടെ ജീവിതത്തിലും ഇപ്പോൾ വിള്ളലുകൾ ഉണ്ടായിരിക്കുകയാണ്, പരമ്പരയിൽ സിദ്ധു ആയി എത്തുന്നത് കെ കെ മേനോൻ ആണ്.

നിരവധി മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷമാണ് മിനിസ്ക്രീനിലേക്ക് കെ കെ മേനോൻ എത്തിപ്പെട്ടത്. മികച്ച പ്രകടനം ആണ് താരം പരമ്പരയിൽ കാഴ്ച് വെക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം.  ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. താടിയും മുടിയും എല്ലാം നരച്ച് പല്ല് ചുവപ്പിച്ച് ഒരു വികൃത രൂപത്തിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോക് ഡൗൺ മൂലം ഉണ്ടായ പ്രശ്നങ്ങൾ ആണ് ഇതെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ചിത്രത്തിന് കമെന്റുമായി നിരവധി പേരാണ് എത്തുന്നത്, വളരെ രസകരമായ കമെന്റുകളാണ് ചിത്രത്തിന് വരുന്നത്,. സുമിത്രയെ ഉപേക്ഷിച്ചപ്പോൾ ഇങ്ങനെ ആയി, വേദികയുടെ കൂടെയുള്ള ജീവിതം കാരണമാണ് ഇത് തുടങ്ങി നിരവധി കമെന്റുകളാണ് ചിത്രത്തിന് വരുന്നത്.