മമ്മൂട്ടി പലതും ഉപേക്ഷിച്ചത് സിനിമയോടുള്ള പ്രേമം മൂലം എസ് എൻ സ്വാമി !!

മലയാള സിനിമയിലെ സൂപ്പർ താരമാണ് മമ്മൂട്ടി, ഒട്ടനവധി കഥാപാത്രങ്ങൾ പ്രക്ഷകർക്കായി സമ്മാനിച്ച താരം ഇപ്പോഴും മലയാളി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് തിരക്കഥാകൃത്തായ എസ് എൻ സ്വാമിയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ഇടം…

മലയാള സിനിമയിലെ സൂപ്പർ താരമാണ് മമ്മൂട്ടി, ഒട്ടനവധി കഥാപാത്രങ്ങൾ പ്രക്ഷകർക്കായി സമ്മാനിച്ച താരം ഇപ്പോഴും മലയാളി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് തിരക്കഥാകൃത്തായ എസ് എൻ സ്വാമിയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത്. അദ്ദേഹത്തിന്റെ വക്കുകൾ : എനിക്ക് മമ്മൂട്ടിയെ 37 വർഷമായി അറിയാം. അന്നയാൾ ഇഷ്ടപ്പെട്ട് കഴിച്ചിരുന്ന പല ആഹാരങ്ങളും ഇന്ന് അയാൾ കഴിക്കുന്നില്ല. അയാൾ മുൻ കാലങ്ങളിൽ സിഗററ്റ് വലിക്കുമായിരുന്നു എന്നാൽ കുറച്ചു വർഷങ്ങളായി അയാൾ അത് തൊടാറില്ല.

ഇതെല്ലം അയാൾ അയാളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വേണ്ടി ഉപേക്ഷിക്കാൻ കാരണം അയാളുടെ സിനിമയോടുള്ള പ്രേമം കാരണമാണ്. മമ്മൂട്ടി ഇപ്പോഴും നിലനിൽക്കുന്നതിന് കാരണം അയാൾ മാത്രമാണ് കാരണക്കാരൻ. അയാൾ ഇപ്പോഴും എവർഗ്രീൻ ആയി നിൽക്കാൻ കാരണം അയാളുടെ ആവേശം തന്നെയാണ്. സിനിമയാണ് അയാളുടെ ജീവിതം, സിനിമയാണ് അയാളുടെ വിശ്വാസം, ആഹാരം എല്ലാംസിനിമയാണ്. അത്രേയും സിനിമയെ സ്നേഹിക്കുകയും ഇഷ്ട്ടപ്പെടുകയും ചെയ്യുന്ന ആളാണ്. ശരിക്കും ആയാൽ സിനിമയോട് പ്രണയത്തിലാണ്. സിനിമ ഇല്ലെങ്കിൽ താൻ ഇല്ലെന്ന് മമ്മൂട്ടി പറഞ്ഞിട്ടുള്ളതായും എസ് എൻ സ്വാമി പറയുന്നു.