ഭാര്യ പിണങ്ങിയാല്‍ പട്ടുസാരി വാങ്ങിക്കൊടുക്കുന്ന പരിപാടി ഇതോടെ നിര്‍ത്തിക്കൊ!! വൈറലായി പട്ടുനൂല്‍ പുഴുവിന്റെ വീഡിയോ!

ചില ആശയങ്ങള്‍ അത് അവതരിപ്പിക്കുന്ന രീതി കൊണ്ട് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്, എപ്പോഴും പല ആശയങ്ങളും വളരെ തമാശയും കൗതുകവും ഉണര്‍ത്തുന്ന വീഡിയോകളാക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചൂരല്‍ ടീമില്‍ നിന്ന്…

ചില ആശയങ്ങള്‍ അത് അവതരിപ്പിക്കുന്ന രീതി കൊണ്ട് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്, എപ്പോഴും പല ആശയങ്ങളും വളരെ തമാശയും കൗതുകവും ഉണര്‍ത്തുന്ന വീഡിയോകളാക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചൂരല്‍ ടീമില്‍ നിന്ന് വന്ന മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇത്തവണ ഒരു പട്ടുനൂല്‍ പുഴുവിന്റെ രോധനം അറിയിച്ചുകൊണ്ടാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഷമീര്‍ ഖാന്‍, ജാസ്സിം ഹാഷിം എന്നിവരാണ് ഈ വീഡിയോയ്ക്ക് പിന്നില്‍. ഇവരുടെ മറ്റ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇതിന് മുന്‍പും വൈറലായി മാറിയിട്ടുണ്ട്. ഇത്തവണ ഒരു പട്ടുനൂല്‍ പുഴുവിന് നമ്മളോട് എന്താണ് പറയാനുണ്ടായിരിക്കുക എന്ന് സങ്കല്‍പിച്ച് ഒരു കിടിലന്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് ടീം ചൂരല്‍. എനിക്ക് ഇന്ന് സംസാരിക്കാനുള്ളത് ദമ്പതികളുടെ അടുത്താണ് എന്ന് പറഞ്ഞാണ് ഈ വീഡിയോ ആരംഭിക്കുന്നത്.

 

View this post on Instagram

 

A post shared by Chooral (@the_chooral)

നവദമ്പതികളോടും വര്‍ഷങ്ങളായി കല്യാണം കഴിഞ്ഞവരോടും കൂടിയാണ് ഈ വീഡിയോയിലെ ആശയം ഒരു പട്ടുനൂല് പുഴു പറയുന്നത് പോലെ പറയുന്നത്. നിങ്ങളുടെ ദാമ്പത്യം പവിത്രമാണ് അത് സൂക്ഷിക്കണം.. പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ജീവിച്ച് പോകണം.. ചില പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കണം.. പിന്നെ അടിയുണ്ടാക്കിയിട്ട് പട്ടുസാരി വാങ്ങിച്ച് കൊടുക്കുന്ന ഒരു പരിപാടി ഉണ്ടല്ലോ അതങ്ങ് നിര്‍ത്തണം..! എന്നാണ് വീഡിയോയിലെ പട്ടുനൂല്‍ പുഴു പറയുന്നത്.

ആ പട്ട് ആകാശത്തുനിന്ന് പൊട്ടി വീഴുന്നത് അല്ലെന്ന് എല്ലാവരും മനസ്സിലാക്കണം എന്നുമാണ് വളരെ രസകരമായി ഒരു പട്ടുനൂല്‍ പുഴു പറഞ്ഞാല്‍ എങ്ങനെയിരിക്കും എന്ന് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. സെലിബ്രിറ്റികള്‍ അടക്കം ടീം ചൂരലിന്റെ വീഡിയോകളെ അഭിനന്ദിച്ച് രംഗത്ത് എത്താറുണ്ട്. കഴിഞ്ഞ ദിവസം ഇവര്‍ പുറത്തിറക്കിയ ഒരു പശുവിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.