ദേവിയെപ്പോലെയുണ്ടല്ലോ? സൗപര്‍ണികയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍

മലയാളികളുടെ മനസില്‍ ഇടം നേടിയ നടിമാരിലൊരാളാണ് സൗപര്‍ണിക സുഭാഷ്. സിനിമയിലും സീരിയലിലും ശ്രദ്ധേയമായ ചില കഥാപാത്രങ്ങളിലൂടെ താരം തിളങ്ങി. സിനിമയില്‍ നിന്നാണ് സൗപര്‍ണിക സീരിയലിലേക്ക് എത്തുന്നത്. ഇതിനോടകം തന്നെ നിരവധി സീരിയലുകളുടെ ഭാഗമാകാനും സൗപര്‍ണികയ്ക്ക്…

മലയാളികളുടെ മനസില്‍ ഇടം നേടിയ നടിമാരിലൊരാളാണ് സൗപര്‍ണിക സുഭാഷ്. സിനിമയിലും സീരിയലിലും ശ്രദ്ധേയമായ ചില കഥാപാത്രങ്ങളിലൂടെ താരം തിളങ്ങി. സിനിമയില്‍ നിന്നാണ് സൗപര്‍ണിക സീരിയലിലേക്ക് എത്തുന്നത്. ഇതിനോടകം തന്നെ നിരവധി സീരിയലുകളുടെ ഭാഗമാകാനും സൗപര്‍ണികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നെഗറ്റീവും പോസിറ്റീവും ആയ നിരവധി വേഷങ്ങള്‍ സൗപര്‍ണിക അഭിനയിച്ചിട്ടുണ്ട്. 17 വര്‍ഷത്തിലധികമായി സീരിയല്‍ രംഗത്ത് സജീവമാണ് താരം. ലോക്ഡൗണ്‍ സമയം ചില ഷോര്‍ട്ട് ഫിലിമുകളും സൗപര്‍ണിക അഭിനയിച്ചിരുന്നു.

സൗപര്‍ണിക പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ചിത്രങ്ങളില്‍ സൗപര്‍ണിക ഒരു ദേവിയെപ്പോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. സാരിയ്‌ക്കൊപ്പം അതിന് ചേരുന്ന വിധത്തിലുള്ള ആഭരണങ്ങളും നെറ്റിച്ചുട്ടിയും താരം അണിഞ്ഞിട്ടുണ്ട്. ടെമ്പിള്‍ വര്‍ക്കുള്ള ആഭരണങ്ങളാണ് താരം ധരിച്ചിരുന്നത്. കൂടാതെ ചുവന്ന വട്ടപ്പൊട്ടും തൊട്ട് അതിമനോഹരിയാണ് സൗപര്‍ണിക ചിത്രങ്ങളില്‍ ഉള്ളത്. ചേച്ചിക്കുട്ടിയെ കാണാന്‍ സുന്ദരി ആയിട്ടുണ്ടെന്നാണ് പുതിയ ചിത്രങ്ങള്‍ കണ്ട് പലരും കമന്റ് ചെയ്തിരിക്കുന്നത്. പണ്ടത്തെ പോലെ തന്നെ, ഒരു മാറ്റവുമില്ല എന്നും ചിലര്‍ പറയുന്നു.

അവന്‍ ചാണ്ടിയുടെ മകനായിരുന്നു സൗപര്‍ണികയുടെ ആദ്യത്തെ സിനിമ. അതിന് ശേഷം തന്മാത്രയിലും അഭിനയിച്ചിരുന്നു. പൊന്നൂഞ്ഞാലായിരുന്നു ആദ്യ സീരിയല്‍. എന്നാല്‍ മാനസപുത്രി എന്ന സീരിയലിലെ ദീപ എന്ന കഥാപാത്രമായാണ് സൗപര്‍ണികയിന്നും ആരാധകരുടെ മനസിലുള്ളത്.