സ്വാതന്ത്ര്യം എന്തോന്ന് തേങ്ങയാണെന്നാണ് ശ്രീജിത്ത് പെരുമന

സോഷ്യൽ ലോകം വഴി ശ്രദ്ധ നേടിയ അഭിഭാഷകനാണ് ശ്രീജിത്ത് പെരുമന. സമൂഹത്തിൽ ഉണ്ടാകുന്ന പ്രശനങ്ങളെ ചൂണ്ടിക്കാട്ടി പോസ്റ്റുകളും മറ്റും പങ്കവെക്കാറുള്ള വെക്തികൂടിയാണ് ഇദ്ദേഹം. പലപ്പോഴും വിമർശനങ്ങൾക്കും ഇരയാകാറുമുണ്ട്, ഇപ്പോൾ അത്തരത്തിൽ ശ്രീജിത്തിൽ പങ്ക്‌വെച്ച ചിത്രങ്ങളാണ്…

സോഷ്യൽ ലോകം വഴി ശ്രദ്ധ നേടിയ അഭിഭാഷകനാണ് ശ്രീജിത്ത് പെരുമന. സമൂഹത്തിൽ ഉണ്ടാകുന്ന പ്രശനങ്ങളെ ചൂണ്ടിക്കാട്ടി പോസ്റ്റുകളും മറ്റും പങ്കവെക്കാറുള്ള വെക്തികൂടിയാണ് ഇദ്ദേഹം. പലപ്പോഴും വിമർശനങ്ങൾക്കും ഇരയാകാറുമുണ്ട്, ഇപ്പോൾ അത്തരത്തിൽ ശ്രീജിത്തിൽ പങ്ക്‌വെച്ച ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ജയ് ശ്രീറാം വിളിച്ചില്ലെങ്കിൽ തല്ലികൊല്ലുന്ന നാട്ടിൽ, ഇഷ്ട ഭക്ഷണം കഴിച്ചാൽ കൊല്ലപ്പെടുന്ന നാട്ടിൽ സ്വാതന്ത്ര്യം എന്തോന്ന് തേങ്ങയാണെന്നാണ് നിങ്ങൾ പറഞ്ഞു വരുന്നത്. ഇന്ത്യ ഒരു മുസ്‌ലിം രാജ്യമാക്കണം എന്ന വാദത്തെ 1947 ൽ പുറംകാലുകൊണ്ട് തള്ളിക്കളഞ്ഞവരാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. അതുകൊണ്ടുതന്നെ 2022 ൽ ഈ വർത്തമാനകാലത്തെ ഇന്ത്യയിലെ ഹിന്ദുക്കളുടെ ഉത്തരവാദിത്വമാണ് ഹിന്ദു രാഷ്ട്രം എന്ന ഭരണകൂട വാദം തള്ളിക്കളയുക എന്നത്.

ഒരു ദിവസം മനുഷ്യത്വം മരവിക്കാത്ത ഹിന്ദുക്കളാൽ എന്‍റെ രാജ്യത്തെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും. മതത്തിന്റെയും, വംശത്തിന്റെയും, ജാതിയുടെയും പേരിൽ നടന്ന ഭരണകൂട ഭീകരതയാൽ രാജ്യം ക്രമേണ മരിച്ചു കൊണ്ടിരുന്നപ്പോള്‍ എന്ത് ചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും.. അധികാരത്തിൽ എത്തിയത് മുതൽതന്നെ ചരിത്രം വളച്ചൊടിച്ചുകൊണ്ട് മുസ്ലിങ്ങളെ അധിനിവേശക്കാർ എന്ന് വരുത്തി തീർത്തു, ഗോവധം എന്ന പേരിൽ കൊന്നൊടുക്കി, ആൾകൂട്ടക്കൊലയ്ക്കും കലാപങ്ങൾക്കും ഇരയാക്കി, ഇപ്പോഴിതാ മനുഷ്യന്റെ അടിസ്ഥാന അവകാശമായ പൗരത്വം തന്നെ എടുത്തു കളയുന്നു. ബുദ്ധനും ഗാന്ധിയും ജനിച്ച മണ്ണ് അഞ്ച്മ മതങ്ങളുടെയും മുപ്പത്തി മുക്കോടി ദൈവങ്ങളുടെ ജന്മദേശം തതീവ്രവാദികൾക്ക് തീറെഴുതി നൽകേണ്ട സാഹചര്യം. ഇതിനേക്കാൾ വലുതൊന്നും ഈ നാടിനും നാട്ടാർക്കും ഇനി സംഭവിക്കാനില്ല. ഓരോ പ്രതിഷേധങ്ങളെയും നാളിതുവരെ കൊന്നും കൊലവിളിച്ചും മാത്രം കൈ കഴുകിയ ഭൂരിപക്ഷ മത തീവ്രവാദികൾക്ക്ക്ക് ഭരണഘടനയുടെ നിലനിൽപ്പിന്റെ യുദ്ധം വെറും തുടക്കം മാത്രമാണ്.

ടോയ്‌ലെറ്റിലും, ലൈബ്രറിയിലും, ക്യാന്റീനിലും കയറി സ്വന്തം ജനതയ്ക്ക് നേരെ വെടിയുതിർത്തുകൊണ്ട് പാകിസ്താനിലെ ഹിന്ദുക്കളെ സംരക്ഷിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം അക്ഷരാർത്ഥത്തിൽ എല്ലാ പരിധികളും ലംഘിച്ചരിക്കുന്നു. ഷൂ നക്കിയ പാരമ്പര്യമുള്ളവരും, മാപ്പെഴുതിമറുപക്ഷം ചേർന്നവരും കാണാത്ത സ്വാതന്ത്ര്യ സമരം എന്താണെന്നു ഈ തലമുറ കാണിച്ചുതരും. അതിനുവേണ്ടി രാവുകൾക്ക് വെളിച്ചം പകരാൻ തീ കത്തണമെങ്കിൽ നമ്മളത് കത്തിക്കുക തന്നെ വേണം.