‘ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല സാര്‍’; റബേക്കയുടെയും ശ്രീജിത്ത് വിജയന്റെയും ഫോട്ടോയ്ക്ക് കിടിലന്‍ കമന്റുകളുമായി ആരാധകര്‍

അഭിനയത്തിനുമപ്പുറം സോഷ്യല്‍ മീഡിയയിലും വളരെ ആരാധകരുള്ള താര ജോഡികളാണ് റബേക്ക സന്തോഷും ശ്രീജിത്ത് വിജയനും. സ്വകാര്യ ജീവിതത്തിലെയും അഭിനയ ജീവിതത്തിലെയുമെല്ലാം സന്തോഷങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അതില്‍ ഒരു നര്‍മരസം കൊണ്ടുവരാനും റബേക്കയും…

അഭിനയത്തിനുമപ്പുറം സോഷ്യല്‍ മീഡിയയിലും വളരെ ആരാധകരുള്ള താര ജോഡികളാണ് റബേക്ക സന്തോഷും ശ്രീജിത്ത് വിജയനും. സ്വകാര്യ ജീവിതത്തിലെയും അഭിനയ ജീവിതത്തിലെയുമെല്ലാം സന്തോഷങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അതില്‍ ഒരു നര്‍മരസം കൊണ്ടുവരാനും റബേക്കയും ശ്രീജിത്തും ശ്രദ്ധിക്കാറുണ്ട്. അങ്ങനെ പങ്കുവച്ച ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കുറച്ച് പേര്‍ക്കിടയില്‍ റബേക്കയും ശ്രീജിത്തും നില്‍ക്കുന്നതാണ് ഫോട്ടോ. കൈ മുന്നില്‍ കെട്ടി തലതാഴ്ത്തി ശോകഭാവത്തിലാണ് രണ്ട് പേരും നില്‍ക്കുന്നത്.  ‘ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല സര്‍’ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്. പക്ഷെ, ആ നില്‍പ്പ് കണ്ടാല്‍ അങ്ങിനെപറയില്ല എന്നാണ് ആരാധകരുടെ കമന്റ്.എവിടെയാണെന്നോ എന്താണ് പരിപാടിയെന്നോ താരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഫോട്ടോ കണ്ടാല്‍ ഏതോ മരണാനന്തര ചടങ്ങിന് പോയത് പോലെ തോന്നും എന്നാണ് ചിലര്‍ ഫോട്ടോയെക്കാള്‍ ഇഷ്ടപ്പെട്ടത് അതിന് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍ ആണ്.