നടൻ ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി !!

നടൻ ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി, അഭിമുഖത്തിനിടെ ഭീഷി പെടുത്തി എന്നാണ് പരാതി, അസഭ്യ വർഷം നടത്തിയത് ചോദ്യം ഇഷ്ടപെടാത്തതിന്റെ പേരിൽ. കൊച്ചിയിലെ ഹോട്ടലിൽ വെച്ചാണ് ഓൺലൈൻ മീഡിയയിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകക്ക് ഇത്തരത്തിൽ…

നടൻ ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി, അഭിമുഖത്തിനിടെ ഭീഷി പെടുത്തി എന്നാണ് പരാതി, അസഭ്യ വർഷം നടത്തിയത് ചോദ്യം ഇഷ്ടപെടാത്തതിന്റെ പേരിൽ. കൊച്ചിയിലെ ഹോട്ടലിൽ വെച്ചാണ് ഓൺലൈൻ മീഡിയയിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകക്ക് ഇത്തരത്തിൽ അനുഭവം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് മരട് പോലീസ് സ്റ്റേഷനിലും വനിതാ കമ്മീഷനും പരാതി നൽകുകയായിരുന്നു. പല ചർച്ചകളും നടന്നെങ്കിലും ശ്രീനാഥ് ബസി ക്ഷമ പറയാൻ തയ്യാറാകാത്തതാണ് നിയമത്തിന്റെ സഹായം മാധ്യമ പ്രവർത്തക തേടിയത്.

പുറത്ത് പറയാൻ പറ്റാത്ത തരത്തിലുള്ള അസഭ്യ വർഷമാണ് പറഞ്ഞതെന്നും കൂടാതെ അക്രമിക്കാനായി വന്നെന്നും മാധ്യമ പ്രവർത്തക പറയുന്നു. ചട്ടമ്പി എന്ന സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തിനിടയിൽ ആയിരുന്നു താരത്തിന്റെ ഭാഗത്ത് നിന്നും ഇങ്ങനൊരു പെരുമാറ്റം ഉണ്ടായത്.