അജു വര്‍ഗീസ് ജോണി ആന്റണി സൈജു, കുറുപ്പ് പിന്നെ ഒരു ലോഡ് മാസ് പിള്ളേരുമായി ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’

അജു വര്‍ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നിവരെ പ്രധാനകഥാപാത്രമാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് ഒരുക്കുന്ന ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ അണിയറയില്‍ ഒരുങ്ങുന്നു. ‘അജു വര്‍ഗീസ് ജോണി ആന്റണി സൈജു, കുറുപ്പ് പിന്നെ ഒരു ലോഡ്…

അജു വര്‍ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നിവരെ പ്രധാനകഥാപാത്രമാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് ഒരുക്കുന്ന ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ അണിയറയില്‍ ഒരുങ്ങുന്നു.

‘അജു വര്‍ഗീസ് ജോണി ആന്റണി സൈജു, കുറുപ്പ് പിന്നെ ഒരു ലോഡ് മാസ് പിള്ളേരും’ എന്ന ടാഗ് ലൈനില്‍ ആണ് ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ എത്തിയിട്ടുള്ളത്.

ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിലുള്ള സിനിമയാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കിയിട്ടുള്ള വിനേഷിന്റെ ആദ്യ സിനിമയാണ് ഇത്. ടൈം ട്രാവല്‍ പ്രമേയമാക്കി വിനേഷ് സംവിധാനം ചെയ്ത ‘ടു ദി മൂണ്‍ ആന്‍ ബാക്ക്’ ഏറെ ശ്രദ്ധേയമായിരുന്നു.