സിനിമ ആഗ്രഹിക്കുന്നവര്‍, കഷ്ടപ്പെട്ട് അത് നേടിയെടുത്ത ലുക്മാന്റെ കഥ അറിയണം!!!

ടൊവിനോ തോമസ് നായകനായ തല്ലുമാല തിയ്യറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മണവാളന്‍ വസീം എന്ന ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ. പല സാഹചര്യങ്ങളിലുണ്ടായ തല്ലിലൂടെ അവന് കിട്ടിയ സൗഹൃദങ്ങള്‍, അവര്‍ മൂലം പിന്നീട് ഉണ്ടാകുന്ന തല്ലുകള്‍,…

ടൊവിനോ തോമസ് നായകനായ തല്ലുമാല തിയ്യറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മണവാളന്‍ വസീം എന്ന ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ. പല സാഹചര്യങ്ങളിലുണ്ടായ തല്ലിലൂടെ അവന് കിട്ടിയ സൗഹൃദങ്ങള്‍, അവര്‍ മൂലം പിന്നീട് ഉണ്ടാകുന്ന തല്ലുകള്‍, ഇതൊക്കെയാണ് തല്ലുമാല.

ഒരു തല്ലിലൂടെ വസീമിന് കിട്ടിയ സൗഹൃദമാണ് ജംഷി. ലുക്മാന്‍ അവറാനാണ്
ജംഷിയായെത്തുന്നത്. തല്ലുമാലയില്‍ ഏറ്റവും ശ്രദ്ധ ആകര്‍ഷിച്ച കഥാപാത്രമാണ്
ജംഷി. തിയേറ്റര്‍ വിട്ട് പോയാലും ജംഷി എന്നുള്ള വിളി പ്രേക്ഷകരുടെ കാതില്‍ അങ്ങനെ നില്‍ക്കുകയാണ്. ആക്ഷന്‍ രംഗങ്ങളിലെ ലുക്മാന്റെ ടൈമിങ്ങും പെര്‍ഫോമന്‍സിനും കൈയ്യടിയാണ് നേടുന്നത്.

ഇപ്പോഴിതാ ലുക്മാന്‍ തന്നോട് ചാന്‍സ് ചോദിക്കാന്‍ വന്ന അനുഭവം തുറന്നുപറയുകയാണ് കഥാകൃത്തും അസിസ്റ്റന്റ് ഡയറക്ടറുമായ ജിഷ്ണു എസ് രമേശ്. ഒരു നാലഞ്ച് കൊല്ലം മുമ്പേ… അനുഗ്രഹീതന്‍ ആന്റണിയുടെ പ്രീ പ്രൊഡക്ഷന്‍ ഫ്ലാറ്റില്‍ ഒരു നട്ടുച്ചയ്ക്ക് വിയര്‍ത്ത് ക്ഷീണിച്ച് ചാന്‍സ് ചോദിക്കാന്‍ കയറി വന്നൊരു ലുക്മാനെ എനിക്കിന്നും ഓര്‍മയുണ്ടെന്ന് ജിഷ്ണു പറയുന്നു.

അന്ന് സുഡാനി വന്നിട്ടില്ല, ഉണ്ട വന്നിട്ടില്ല, ഓപ്പറേഷന്‍ ജാവ ഡിസ്‌കഷനില്‍ പോലും ഉണ്ടായിരുന്നിരിക്കില്ല. എന്തിനാണ് ഇതിപ്പോ ഇവിടെ പറയുന്നതെന്ന് ചോദിച്ചാല്‍. അഭിനയവും സിനിമയും പാഷനായിട്ടുള്ള ഒരുപാട് കൂട്ടുകാര്‍ ചുറ്റിലും ഉണ്ട് കഷ്ടപ്പെട്ട് നേടിയെടുത്ത മനുഷ്യരുടെ കഥയല്ലാതെ അവരോട് മറ്റെന്ത് പറയാനാണ്,’ ജിഷ്ണു കുറിച്ചു.

സണ്ണി വെയ്ന്‍ ചിത്രം അനുഗ്രഹീതന്‍ ആന്റണിയുടെ കഥാകൃത്തായും, ജെനിത് കാച്ചപ്പിള്ളി ചിത്രം ‘മറിയം വന്ന് വിളക്കുതി’യില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട് ജിഷ്ണു.