ഇതാണ് ഞാന്‍ പറഞ്ഞ ആ ദിനം..! സുബി സുരേഷിന് വിവാഹ ആശംസാപ്രവാഹം!

വര്‍ഷങ്ങളോളമായി മിനിസ്‌ക്രീനിലൂടേയും ബിഗ് സ്‌ക്രീനിലൂടേയും പ്രേക്ഷകരെ ചിരിപ്പിച്ച് അവരില്‍ ഒരാളായി മാറിയ താരമാണ് സുബി സുരേഷ്. അവതാരികയായും എത്തുന്ന താരത്തിന്റെ സംസാര രീതിയും എല്ലാം പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. എന്തുകൊണ്ടാണ് ഇത്ര കാലമായിട്ടും സുബി വിവാഹം ചെയ്യാത്തത് എന്നത് പലരുടേയും സംശയമാണ്..

ഇപ്പോഴിതാ പലരുടേയും സംശയത്തിന് ഒരു പിടികിട്ടാത്ത ഉത്തരവുമായി എത്തിയിരിക്കുകയാണ് സുബി. ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി ഞാന്‍ കാത്തിരുന്ന ദിവസം വന്നെത്തി എന്ന് കുറിച്ചാണ് താരം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. അടുത്ത് ഒരു പുരുഷന്‍ നില്‍ക്കുന്നതായും ഫോട്ടോകളില്‍ നിന്ന് വ്യക്തമാണ്, എന്നാല്‍ ആ വ്യക്തിയുടെ കൈ ഭാഗം മാത്രമാണ് ഫോട്ടോയില്‍ കാണാന്‍ സാധിക്കുന്നത്.

സുബി അയാളെ ചേര്‍ത്ത് പിടിച്ചിട്ടുമുണ്ട്. ആ പ്രത്യേക ദിവസത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കുന്നു എന്നും, ദേ ഇത് ആണ് ട്ടോ ഞാന്‍ പറഞ്ഞ ആ ദിവസം എന്നും കുറിച്ച് രണ്ട് വ്യത്യസ്ത പോസ്റ്റുകളാണ് താരം ഫേസ്ബുക്ക് പേജില്‍ ഫോട്ടോകള്‍ അടക്കം പങ്കുവെച്ചിരിക്കുന്നത്. ഇതോടെ നിരവധിപ്പേരാണ് പ്രിയപ്പെട്ട താരമായ സുബിയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.

ആശംസകള്‍ നേര്‍ന്നവര്‍ക്കുള്ള നന്ദിയും സുബി അറിയിക്കുന്നുണ്ട്. വിവാഹിതയാവാന്‍ പോവുകയാണോ സുബി എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഏതെങ്കിലും പരിപാടിക്ക് വേണ്ടിയുള്ളതോ ഫോട്ടോഷൂട്ടോ ആയിരിക്കും എന്ന് സംശയം ഉണര്‍ത്തുവരും ഫോട്ടോയ്ക്ക് കമന്റ് അറിയിച്ച് എത്തുന്നുണ്ട്.

പിന്നീട് മേക്കോവര്‍ വീഡിയോയുടെ യൂട്യൂബ് ലിങ്ക് താരം ഇതിനോടൊപ്പം കൊടുത്തിരുന്നു. എന്നാലും പെട്ടെന്ന് തന്നെ അങ്ങനെ ഒരു മംഗള കര്‍മ്മം സുബിയുടെ ജീവിതത്തില്‍ നടക്കട്ടെ എന്നാണ് പ്രേക്ഷകര്‍ ആശംസിക്കുന്നത്.

Previous articleപാപ്പനെ കേരളക്കര അങ്ങെടുത്തു..! സുരേഷ് ഗോപി മലയാള സിനിമയ്ക്ക് അനിവാര്യം!- അഞ്ജു പാര്‍വ്വതി
Next articleആടിത്തിമര്‍ക്കാന്‍ തല്ലുമാലയിലെ ‘ണ്ടാക്കിപ്പാട്ട്’; ടൊവിനോയുടെ തകര്‍പ്പന്‍ ഡാന്‍സ് കണ്ട് അമ്പരന്ന് ആരാധകര്‍