‘സർജറി കഴിഞ്ഞിരിക്കുന്നു, രണ്ടാഴ്ചയ്ക്കുള്ളിൽ പതിയെ നടന്നു തുടങ്ങാം’ സുദേവ് നായർ

മലയാളികളുടെ പ്രിയ താരം സുദേവ് നായര്‍ക്ക് അപകടം പറ്റിയെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ ശരിയെല്ലെന്ന് പ്രതികരിച്ച് നടന്‍ രംഗത്തെത്തി. വലതു കാലിലെ കണങ്കാലിന് സ്‌പോര്‍ട്‌സ് ഇഞ്ചുറി ഉണ്ടായിരുന്നു അത് ശരിപ്പെടുത്താന്‍ ശസ്ത്രക്രിയ…

മലയാളികളുടെ പ്രിയ താരം സുദേവ് നായര്‍ക്ക് അപകടം പറ്റിയെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ ശരിയെല്ലെന്ന് പ്രതികരിച്ച് നടന്‍ രംഗത്തെത്തി. വലതു കാലിലെ കണങ്കാലിന് സ്‌പോര്‍ട്‌സ് ഇഞ്ചുറി ഉണ്ടായിരുന്നു അത് ശരിപ്പെടുത്താന്‍ ശസ്ത്രക്രിയ ചെയ്തതാണെന്നും സുദേവ് പറയുന്നു. മുംബൈയില്‍ വന്ന സിജു വിത്സണ്‍ തന്നെ കാണാന്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അതുകണ്ടിട്ടാണ് അപകടം പറ്റി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കാലിലെ ശസ്ത്രക്രിയ വിജയകരമായിരുന്നു, ഉടന്‍ തന്നെ പൂര്‍വസ്ഥിതി പ്രാപിക്കുമെന്നും സുദേവ് നായര്‍ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.

ഞാന്‍ ചെറുപ്പം മുതല്‍ ബാസ്‌കറ്റ് ബോള്‍ ജിംനാസ്റ്റിക്‌സ് എന്നിവയിലൊക്കെ പങ്കെടുക്കുമായിരുന്നു. നന്നായി വര്‍ക്ഔട്ട് ചെയ്യും. അങ്ങനെ വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായിവന്ന ഒരു പ്രശ്‌നമാണ്, വലതു കാലിലെ കണങ്കാലിനാണ് പ്രശ്‌നം. അതിനു ലിഗ്മെന്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറി ചെയ്തിരിക്കുകയാണ്. കണങ്കാല്‍ ബലപ്പെടുത്താന്‍ വേണ്ടി ശസ്ത്രക്രിയ ചെയ്തതാണ്. മൂന്നുമാസം ആണ് സുഖപ്പെടാനുള്ള കാലാവധി അതിനു ശേഷം പഴയതുപോലെയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങാം.

ഇടയ്ക്കിടെ കാലിനു ഒരു ചെറിയ പ്രശ്‌നം തോന്നുന്നുണ്ടായിരുന്നു, ഷൂട്ടിങ്ങിനു ഒരു നീണ്ട ഇടവേള കിട്ടിയതുകൊണ്ടാണ് ഇപ്പോള്‍ ചികിത്സ ചെയ്തത്. അത് കഴിഞ്ഞാല്‍ കൂടുതല്‍ തിരക്കുകളിലേക്ക് പോകും അപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ജൂലൈ 30-ാം തീയതിയാണ് മുംബൈ ലീലാവതി ആശുപത്രിയില്‍ ഓപ്പറേഷന്‍ ചെയ്തത്. ഫിസിയോതെറാപ്പി ചെയ്ത് കാല് പഴയ മൂവേമെന്റിലേക്ക് കൊണ്ടു വരണം. രണ്ടാഴ്ചയ്ക്കുള്ളില്‍ പതിയെ നടന്നു തുടങ്ങാം, ഈ മാസം അവസാനത്തോടെ ഷൂട്ടിങ്ങിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് കരുതുന്നു. സുഹൃത്തും നടനുമായ സിജു വിത്സണ്‍ മുംബൈയില്‍ എന്നെ കാണാന്‍ വന്നപ്പോള്‍ എടുത്ത ചിത്രമാണ് സിജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ആ ചിത്രം വച്ച് എനിക്ക് ആക്‌സിഡന്റ് പറ്റിയെന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്നതായി കണ്ടുവെന്നും താരം പറഞ്ഞു.