പ്രാര്‍ത്ഥനകള്‍ക്ക് നന്ദി!!! ആരോഗ്യത്തോടെ മക്കളുടെ അടുത്തേക്ക് എത്തിയ സന്തോഷം പങ്കുവച്ച് സുമ ജയറാം

മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന താരമാണ് സുമ ജയറാം. വിവാഹശേഷം താരം സിനിമയില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. മാത്രമല്ല ഇപ്പോള്‍ ഇരട്ട ക്കുഞ്ഞുങ്ങളോടൊപ്പം കുടുംബത്തിന്റെ തിരക്കിലാണ് പഴയ നായിക. അടുത്തിടെയാണ് 48ാ വയസ്സില്‍ താരത്തിന് ഇരട്ട…

മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന താരമാണ് സുമ ജയറാം. വിവാഹശേഷം താരം സിനിമയില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. മാത്രമല്ല ഇപ്പോള്‍ ഇരട്ട ക്കുഞ്ഞുങ്ങളോടൊപ്പം കുടുംബത്തിന്റെ തിരക്കിലാണ് പഴയ നായിക. അടുത്തിടെയാണ് 48ാ വയസ്സില്‍ താരത്തിന് ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ പിറന്നത്. കുഞ്ഞുങ്ങളുടെ വിശേഷമെല്ലാം പങ്കുവച്ച്താരം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പാണ് താരം ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കിട്ട് ആരോഗ്യനില തൃപ്തികരമല്ലെന്ന് അറിയിച്ചത്. പ്രാര്‍ഥിക്കണമെന്നും പറഞ്ഞിരുന്നു. നടിയുടെ സോഷ്യല്‍മീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പ്രാര്‍ഥനകള്‍ നേര്‍ന്ന് എത്തിയിരുന്നു.

ഇപ്പോഴിതാ സന്തോഷവാര്‍ത്തയുമായി താരം എത്തിയിരിക്കുകയാണ്. ആശുപത്രി വാസം കഴിഞ്ഞ് വീട്ടില്‍ തിരികെ എത്തിയെന്നാണ് താരം അറിയിച്ചിരിക്കുന്നത്.
‘എന്റെ എല്ലാ അഭ്യുദയകാംഷികള്‍ക്കും നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും ഞാന്‍ നന്ദി പറയുന്നു. എന്റെ കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങി’ എന്ന് സുമ ജയറാം കുറിച്ചു. മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങളും സുമ ജയറാം പങ്കുവെച്ചിട്ടുണ്ട്.

‘ഒരുപാട് സന്തോഷം ചേച്ചി… ചേച്ചിക്കും കുടുംബത്തിനും ഞങ്ങളുടെ പ്രാര്‍ഥനകളും സ്‌നേഹവും എന്നും ഉണ്ടാകും’ എന്ന് ആരാധകരും സ്‌നേഹം അറിയിക്കുന്നുണ്ട്.

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരത്തിന്റ ജീവിതത്തിലേക്ക് കുഞ്ഞുങ്ങള്‍ എത്തിയത്. ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ഇരട്ടി മധുരമായി
ഇരട്ട രാജകുമാരന്മാര്‍ എത്തിയത്. 2013ല്‍ മുപ്പത്തിയേഴാം വയസിലായിരുന്നു സുമയുടെ വിവാഹം. ബാല്യകാല സുഹൃത്ത് ലല്ലുഷ് ഫിലിപ്പിനെയാണ് വിവാഹം ചെയ്തത്. വിവാഹത്തിന്റേയും ഗര്‍ഭകാലത്തെ വളകാപ്പിന്റേയും മറ്റും ചിത്രങ്ങള്‍ സുമ സോഷ്യല്‍മീഡിയ വഴി പങ്കിട്ടിരുന്നു.

മലയാള സിനിമയില്‍ എണ്‍പതുകളിലും തെണ്ണൂറുകളിലും സജീവമായിരുന്ന
താരമായിരുന്നു സുമ ജയറാം. 1988ല്‍ ഉല്‍സവപ്പിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ സുമ അരങ്ങേറ്റം കുറിച്ചത്.

മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുണ്ട് താരം. ഇഷ്ടം, ക്രൈം ഫയല്‍, ഭര്‍ത്താവുദ്യോഗം, കുട്ടേട്ടന്‍, എന്റെ സൂര്യപുത്രിക്ക് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെല്ലാം സുമ അഭിനയിച്ചിട്ടുണ്ട്.