മോശമായി പെരുമാറിയതിന് ആണ് അയാളെ തല്ലിയത്, സുരഭി

മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് സുരഭി. ഇപ്പോഴിതാ തന്നെ ശല്യം ചെയ്ത ആളെ തല്ലിയ കഥ പറയുകയാണ് സുരഭി. സുരഭിയുടെ വാക്കുകൾ, തന്നോട് മോശമായി പെരുമാറിയതിനു പിന്നാലെയാണ് താന്‍ അയാളെ തല്ലിയത്. ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുന്ന…

മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് സുരഭി. ഇപ്പോഴിതാ തന്നെ ശല്യം ചെയ്ത ആളെ തല്ലിയ കഥ പറയുകയാണ് സുരഭി.

സുരഭിയുടെ വാക്കുകൾ,

തന്നോട് മോശമായി പെരുമാറിയതിനു പിന്നാലെയാണ് താന്‍ അയാളെ തല്ലിയത്. ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്ന അത്. കോളേജില്‍ കലോത്സവം നടന്നുകൊണ്ടിരിക്കെ ഗുല്‍ മോഹന്‍ എന്ന ചിത്രത്തിന് വേണ്ടി നിങ്ങള്‍ എത്രപേര്‍ക്ക് കിടന്നു കൊടുത്തു എന്നായിരുന്നു ആ പയ്യന്‍ ചോദിച്ചത്, അപ്പോഴാണ് അടി കൊടുത്തത്, തല്ലിയതിന് ശേഷമാണ് വര്‍ത്തമാനം പറഞ്ഞത്. അപ്പോഴേക്കും അവിടെ സുരഭിയോടെ അവന്‍ മോശമായി എന്തോ പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് ആളുകള്‍ കൂടി തുടങ്ങി. ശേഷം കൂട്ടത്തിലായിരുന്നു. ഒരിക്കലും ഒരു പെണ്‍കുട്ടിയോട് അങ്ങനെ സംസാരിക്കാന്‍ പാടില്ല എന്ന തിരിച്ചറിവ് തന്നെയാണ് അടികൊടുത്ത് പ്രതികരിക്കാനുള്ള ധൈര്യം തനിക്ക് നല്‍കിയതെന്ന് സുരഭി പറയുന്നു.

അതുപോലെ ബസിന്റെ മണിയടിക്കുന്ന കയര്‍ മുറിച്ചുകളഞ്ഞ കഥയും നടി പറഞ്ഞു. പണ്ട് സാധനങ്ങള്‍ വാങ്ങി ബസില്‍ വരുമ്പോള്‍ കയ്യില്‍ മൂര്‍ച്ചകൂട്ടാന്‍ വീട്ടില്‍ നിന്ന് കത്തി തന്നുവിടും. ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ കുറിച്ച് മുന്നോട്ട് ബസ് നിര്‍ത്തിയത്. പറഞ്ഞ സ്ഥലത്ത് നിര്‍ത്താന്‍ പറ്റിയില്ലെങ്കില്‍ ഇതിന്റെ ആവശ്യം ഇല്ലല്ലോ എന്ന് പറഞ്ഞു ബസ്സിന്റെ മണിയടിക്കുന്ന കയര്‍ മുറിച്ച് താഴെ ഇടുകയായിരുന്നു സുരഭി പറഞ്ഞു.