മക്കളുടെ ഫോട്ടോ എടുക്കാന്‍ ഒരുങ്ങിയ പാപ്പരാസികളെ തടഞ്ഞ് സൂര്യ- വീഡിയോ

‘ജയ് ഭീം’ പോലൊരു കിടിലന്‍ ചിത്രം നല്‍കി എല്ലാവരെയും അമ്പരപ്പിച്ച തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യയെ മുംബൈയില്‍ പാപ്പരാസികള്‍ വളഞ്ഞു. ഭാര്യ ജ്യോതികയും മക്കള്‍ ദിയയും ദേവും ഒരുമിച്ചുണ്ടായിരുന്നു. കുടുംബത്തോടൊപ്പമുള്ള അദ്ദേഹത്തിന്റെ ഈ വീഡിയോ…

‘ജയ് ഭീം’ പോലൊരു കിടിലന്‍ ചിത്രം നല്‍കി എല്ലാവരെയും അമ്പരപ്പിച്ച തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യയെ മുംബൈയില്‍ പാപ്പരാസികള്‍ വളഞ്ഞു. ഭാര്യ ജ്യോതികയും മക്കള്‍ ദിയയും ദേവും ഒരുമിച്ചുണ്ടായിരുന്നു. കുടുംബത്തോടൊപ്പമുള്ള അദ്ദേഹത്തിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നടന്‍ ജ്യോതികയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. എന്നാല്‍ മക്കളുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചവരെ സൂര്യ തടഞ്ഞു.

ഭാര്യ ജ്യോതികയുടെ കുടുംബത്തെ കാണാനാണ് സൂര്യ മുംബൈയിലെത്തിയത്. ഇത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണെങ്കിലും. ഇപ്പോള്‍ അതിന്റെ വീഡിയോ ഫാന്‍സ് പേജില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്.

ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഇരുവരും കാറിനടുത്തേക്ക് നടക്കുമ്പോള്‍ സൂര്യ തന്റെ രണ്ട് മക്കളെയും വിളിച്ചു. ഈ സമയത്താണ് പാപ്പരാസികള്‍ അവരുടെ ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങുന്നത്. ഇത് കണ്ട സൂര്യക്ക് ദേഷ്യം വന്നു. ‘കുട്ടികളെ വിടൂ, തന്റെയും ജ്യോതികയുടെയും ചിത്രം എടുത്തുകൊള്ളൂവെന്നും താര പറഞ്ഞു.

കമല്‍ഹാസന്റെ ‘വിക്രം’ എന്ന ചിത്രത്തിലാണ് സൂര്യ അവസാനമായി ഒരു അതിഥി വേഷത്തില്‍ അഭിനയിച്ചത്. അതില്‍ റോളക്‌സ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇതുകൂടാതെ, ആര്‍ മാധവന്റെ റോക്കട്രി: ദി നമ്പി ഇഫക്റ്റിലും അദ്ദേഹം അഭിനയിച്ചു. ഇതിലും ഒരു അതിഥി വേഷം അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോഴിതാ ഹിന്ദി സിനിമകളില്‍ നിര്‍മ്മാതാവായി പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. അദ്ദേഹത്തിന്റെ 2ഡി എന്റര്‍ടൈന്‍മെന്റ് പ്രൊഡക്ഷന്‍ കമ്പനി ദേശീയ അവാര്‍ഡ് നേടിയ സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിനൊരുങ്ങുകയാണ്. അക്ഷയ് കുമാറും ഭൂമി പെഡ്നേക്കറുമാണ് ഇതില്‍ അഭിനയിക്കുന്നത്.